Wed, 14 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Young Man

Malappuram

മ​ഞ്ഞ​പ്പി​ത്തം ബാ​ധി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു

കാ​ളി​കാ​വ്: മ​ഞ്ഞ​പ്പി​ത്തം ബാ​ധി​ച്ച് കോ​ഴി​ക്കോ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു. അ​മ്പ​ല​ക്ക​ട​വ് പെ​വു​ന്ത​റ സ്വ​ദേ​ശി​യും കാ​ളി​കാ​വി​ലെ ന്യൂ​കൊ​ച്ചു​കു​ടി​യി​ല്‍ ഏ​ജ​ന്‍​സീ​സ് ഉ​ട​മ​യു​മാ​യ അ​ബ്ദു​ല്‍ സ​ത്താ​ര്‍ (45) അ​ച്ചി​പ്ര​യാ​ണ് മ​രി​ച്ച​ത്.

ക​ബ​റ​ട​ക്കം ഇ​ന്ന് രാ​വി​ലെ ഒ​മ്പ​തി​ന് കാ​ളി​കാ​വ് ജു​മാ മ​സ്ജി​ദ് ക​ബ​ര്‍​സ്ഥാ​നി​ല്‍ ന​ട​ക്കും. പെ​രി​ന്ത​ല്‍​മ​ണ്ണ​യി​ലെ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെ അ​സു​ഖ​ബാ​ധ ക​ര​ളി​നേ​റ്റ​തി​നെ തു​ട​ര്‍​ന്ന് തീ​വ്ര പ​രി​ച​ര​ണ​ത്തി​നാ​യി കോ​ഴി​ക്കോ​ട്ടേ​ക്ക് മാ​റ്റി​യ​താ​യി​രു​ന്നു. ഭാ​ര്യ: റം​സീ​ന. മ​ക്ക​ള്‍: മു​ഹ​മ്മ​ദ് റ​സ​ല്‍, ഫാ​ത്വി​മ റ​ഷ , ആ​യി​ശ, റി​ന.

District News

ട്രെ​യി​നി​ൽ​നി​ന്നു​വീ​ണ് യു​വാ​വ് മ​രി​ച്ചു

വ​ട​ക്കാ​ഞ്ചേ​രി: ട്രെ​യി​നി​ൽ​നി​ന്നു​വീ​ണ് യു​വാ​വ് മ​രി​ച്ചു. ക​ണ്ണൂ​ർ ഇ​ര​ട്ടി കേ​ള​കം ചെ​ട്ടി​യാം​പ​റ​മ്പ് പു​ളി​ക്ക​ൽ വീ​ട്ടി​ൽ കു​ഞ്ഞു​മോ​ൻ മ​ക​ൻ അ​രു​ൺലാ​ൽ (33) ആ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ​ദി​വ​സം അ​ർ​ധ​രാ​ത്രി​യി​ലാ​യി​രു​ന്നു സം​ഭ​വം.

വ​ട​ക്കാ​ഞ്ചേ​രി ടൗ​ൺ മു​സ്ലീം പ​ള്ളി​ക്കു സ​മീ​പ​മാ​ണ് അ​പ​ക​ടം. ചെ​ന്നൈ മെ​യി​ലി​ൽ നി​ന്നാ​ണ് യു​വാ​വ് വീ​ണ​ത്. ഉ​ട​ൻ​ത​ന്നെ 108 ആം​ബു​ല​ൻ​സി​ൽ തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. വ​ട​ക്കാ​ഞ്ചേ​രി പൊ​ലി​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

Kerala

ലി​ഫ്റ്റ് പൊ​ട്ടി​വീ​ണ് 19 വ​യ​സു​കാ​ര​ന് ദാ​രു​ണാ​ന്ത്യം

മൂ​വാ​റ്റു​പു​ഴ: വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ന്‍റെ ഗോ​ഡൗ​ണി​ലെ തു​റ​ന്ന ലി​ഫ്റ്റ് പൊ​ട്ടി​വീ​ണ് 19 വ​യ​സു​കാ​ര​ന് ദാ​രു​ണാ​ന്ത്യം. മൂ​വാ​റ്റു​പു​ഴ പെ​രു​മ്പ​ല്ലൂ​ര്‍ തേ​വ​ല​ത്തി​ല്‍ കൃ​ഷ്ണ​ന്‍റെ​യും സു​ശീ​ല​യു​ടെ​യും മ​ക​ന്‍ അ​ക്ഷ​യ് കൃ​ഷ്ണ​ന്‍ ആ​ണ് മ​രി​ച്ച​ത്. മൂ​വാ​റ്റു​പു​ഴ വെ​ള്ളൂ​ര്‍​ക്കു​ന്ന​ത്തെ മു​ള്ളും​പു​റം സ്റ്റോ​ഴ്സി​ലെ ജീ​വ​ന​ക്കാ​ര​നാ​ണ്.

തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യ്ക്ക് ര​ണ്ടോ​ടെ വെ​ള്ളൂ​ര്‍​ക്കു​ന്നം മ​ഹാ​ദേ​വ ക്ഷേ​ത്ര​ത്തി​ന് സ​മീ​പം പു​തു​താ​യി നി​ര്‍​മി​ച്ച മൂ​ന്നു​നി​ല കെ​ട്ടി​ട​ത്തി​ലാ​ണ് ക​ട​യു​ടെ ഗോ​ഡൗ​ണ്‍ പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന​ത്. വെ​ള്ളൂ​ര്‍​ക്കു​ന്ന​ത്ത് ന​ഗ​ര​സ​ഭ ബി​ല്‍​ഡിം​ഗി​ലു​ള്ള ക​ട​യി​ലെ ജീ​വ​ന​ക്കാ​ര​നാ​യ അ​ക്ഷ​യ് സാ​ധ​ന​ങ്ങ​ള്‍ എ​ടു​ക്കാ​നാ​യാ​ണ് ഗോ​ഡൗ​ണി​ലേ​ക്ക് എ​ത്തി​യ​ത്. മു​ക​ള്‍ നി​ല​ക​ളി​ലാ​ണ് സ്റ്റോ​ക്ക് ചെ​യ്തി​രി​ക്കു​ന്ന​ത്.

ഗോ​ഡൗ​ണി​ല്‍ ആ​വ​ശ്യ​മു​ള്ള സാ​ധ​നം ക​ണ്ടെ​ത്താ​ന്‍ പ​റ്റാ​ത്ത​തി​നെ തു​ട​ര്‍​ന്ന് ക​ട​യി​ലേ​ക്ക് വി​ളി​ച്ചി​രു​ന്നു. മ​റ്റൊ​രു ജീ​വ​ന​ക്കാ​ര​ന്‍ എ​ത്തി​യ​പ്പോ​ഴാ​ണ് അ​ക്ഷ​യ് നി​ല​ത്തു​വീ​ണ് കി​ട​ക്കു​ന്ന​ത് ക​ണ്ട​ത്. സ​മീ​പ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും തു​ട​ര്‍​ന്ന് തൊ​ടു​പു​ഴ​യി​ലെ ആ​ശു​പ​ത്രി​യി​ലും എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. ത​ല​യ്ക്ക് സാ​ര​മാ​യി പ​രി​ക്കേ​റ്റി​രു​ന്നു.

മൂ​ന്നാ​മ​ത്തെ നി​ല​യി​ല്‍ നി​ന്ന് ലി​ഫ്റ്റ് പൊ​ട്ടി താ​ഴേ​ക്ക് പ​തി​ക്കു​ന്ന​തി​ന്റെ​യും അ​ക്ഷ​യ് നി​ല​ത്തേ​ക്ക് തെ​റി​ച്ച് വീ​ഴു​ന്ന​തി​ന്റെ​യും സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്തു​വ​ന്നു. അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് പൊ​ലി​സ് കേ​സ് എ​ടു​ത്തു. നി​ര്‍​ധ​ന കു​ടും​ബ​ത്തി​ന് ഏ​ക അ​ത്താ​ണി​യാ​യി​രു​ന്നു അ​ക്ഷ​യ്. സ​ഹോ​ദ​രി: അ​രു​ണി​മ. സം​സ്‌​കാ​രം ചൊ​വ്വാ​ഴ്ച വൈ​കി​ട്ട് നാ​ലി​ന്.

Kerala

ലോ​ട്ട​റി​ക്ക് സ​മ്മാ​നം ല​ഭി​ച്ചി​ല്ല; ക​ട​യു​ട​മ​യാ​യ യു​വ​തി​യെ ക​ത്തി കൊ​ണ്ട് കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച് യു​വാ​വ്

സു​ൽ​ത്താ​ൻ ബ​ത്തേ​രി: ലോ​ട്ട​റി​ക്ക് സ​മ്മാ​നം ല​ഭി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന ലോ​ട്ട​റി ക​ട​യു​ട​മ​യാ​യ യു​വ​തി​യെ ക​ത്തി കൊ​ണ്ട് കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച് യു​വാ​വ്. നെ​ൻ​മേ​നി പ​ഞ്ചാ​യ​ത്തി​ലെ ന​മ്പ്യാ​ർ​കു​ന്ന് പൂ​ങ്കാ​വ​നം ലോ​ട്ട​റി ഉ​ട​മ വി​നീ​ത ര​ജീ​ഷ് (32) നാ​ണ് കു​ത്തേ​റ്റ​ത്.

സം​ഭ​വ​ത്തി​ൻ ത​മി​ഴ്നാ​ട് പാ​ട്ട​വ​യ​ൽ സ്വ​ദേ​ശി​യാ​യ ശി​വ​കു​മാ​റി​നെ നൂ​ൽ​പ്പു​ഴ പൊ​ലി​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു. വി​നീ​ത​യു​ടെ ത​ല​യ്ക്കും ക​ഴു​ത്തി​നു​മാ​ണ് കു​ത്തേ​റ്റ​ത്. ഇ​വ​രെ സു​ൽ​ത്താ​ൻ​ബ​ത്തേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന് രാ​വി​ലെ 11 ഓ​ടെ​യാ​ണ് സം​ഭ​വം.

Kerala

മ​ദ്യ​ല​ഹ​രി​യി​ല്‍ സ്വ​ന്തം വീ​ടി​ന് തീ​യി​ട്ട് യു​വാ​വ്; കേ​സെ​ടു​ത്ത് പൊ​ലി​സ്

കോ​ഴി​ക്കോ​ട്: മ​ദ്യ​ല​ഹ​രി​യി​ല്‍ എ​ത്തി​യ യു​വാ​വ് സ്വ​ന്തം വീ​ടി​ന് തീ​യി​ട്ടു. ബാ​ലു​ശേ​രി​ക്ക് സ​മീ​പം കാ​ക്കൂ​ര്‍ പാ​വ​ണ്ടൂ​രി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. പാ​വ​ണ്ടൂ​ര്‍ സ്‌​കൂ​ളി​ന് സ​മീ​പം പാ​ടി​മ​ല​യി​ല്‍ രാ​മ​ദാ​സി​ന്‍റെ വീ​ടി​നാ​ണ് മ​ക​ന്‍ അ​നു​വി​ന്ദ് തീ​യി​ട്ട​ത്. ഇ​ന്ന് പു​ല​ര്‍​ച്ചെ ഒ​ന്നോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്ന് ന​രി​ക്കു​നി​യി​ല്‍ നി​ന്ന് എ​ത്തി​യ അ​ഗ്നി​ര​ക്ഷാ​സേ​ന തീ ​പൂ​ര്‍​ണ​മാ​യും അ​ണ​ച്ചു. വീ​ട്ടി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​വ​ര്‍ പ​രി​ക്കേ​ല്‍​ക്കാ​തെ ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. വീ​ട് ഭാ​ഗി​ക​മാ​യി ക​ത്തി​ന​ശി​ച്ചു. ഏ​ക​ദേ​ശം ഒ​രു ല​ക്ഷം രൂ​പ​യു​ടെ വീ​ട്ടു​പ​ക​ര​ണ​ങ്ങ​ള്‍ ന​ശി​ച്ച​താ​യി രാ​മ​ദാ​സ് പ​റ​ഞ്ഞു.

യു​വാ​വ് മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്നു​വെ​ന്നും ഇ​യാ​ള്‍ സ്ഥി​രം മ​ദ്യ​പി​ച്ച് പ്ര​ശ്ന​മു​ണ്ടാ​ക്കു​ന്ന ആ​ളാ​ണെ​ന്നും പൊ​ലു​സ് പ​റ​ഞ്ഞു. പ​തി​വു​പോ​ലെ മ​ദ്യ​പി​ച്ചെ​ത്തി​യ അ​നു​വി​ന്ദ് പി​താ​വു​മാ​യി വാ​ക്കു​ത​ര്‍​ക്ക​ത്തി​ല്‍ ഏ​ര്‍​പ്പെ​ടു​ക​യും കൈ​യി​ല്‍ ക​രു​തി​യ പെ​ട്രോ​ള്‍ ഒ​ഴി​ച്ച് വീ​ടി​ന് തീ​യി​ടു​ക​യു​മാ​യി​രു​ന്നു. കാ​ക്കൂ​ര്‍ പൊ​ലിസ് അ​നു​വി​ന്ദി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Kerala

ബം​ഗ​ളൂ​രു​വി​ൽ നി​ന്ന് കേ​ര​ള​ത്തി​ലേ​യ്ക്ക് എം​ഡി​എം​എ ക​ട​ത്തി​യ യു​വാ​വ് അ​റ​സ്റ്റി​ൽ

തി​രു​വ​ന​ന്ത​പു​രം: ബം​ഗ​ളൂ​രു​വി​ൽ നി​ന്ന് കേ​ര​ള​ത്തി​ലേ​യ്ക്ക് ക​ട​ത്തി​യ എം​ഡി​എം​എ​യു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ൽ. കാ​ട്ടാ​ക്ക​ട മ​ണ്ണൂ​ർ​ക്ക​ര സ്വ​ദേ​ശി വി​പി​ൻ (25) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. അ​തി​ർ​ത്തി ചെ​ക്ക്പോ​സ്റ്റി​ൽ ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ലാ​ണ് വി​പി​ൻ അ​റ​സ്റ്റി​ലാ​യ​ത്.

ഇ​യാ​ളി​ൽ നി​ന്ന് 1.339 ഗ്രാം ​എം​ഡി​എം​എ എ​ക്സൈ​സ് സം​ഘം പി​ടി​ച്ചെ​ടു​ത്തു. ഞാ​യ​റാ​ഴ്ച അ​മ​ര​വി​ള എ​ക്സൈ​സ് ചെ​ക്ക്പോ​സ്റ്റി​ൽ എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ എ.​കെ. രാ​ജേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ന്ത​ർ സം​സ്ഥാ​ന വാ​ഹ​ന​ങ്ങ​ൾ പ​രി​ശോ​ധി​ക്കു​ന്ന​തി​നി​ടെ​യാ​ണ് സം​ഭ​വം.

ബം​ഗ​ളൂ​രു​വി​ൽ നി​ന്ന് വ​രി​ക​യാ​യി​രു​ന്ന വോ​ൾ​വോ ബ​സി​ലാ​ണ് വി​പി​ൻ യാ​ത്ര ചെ​യ്‌​തി​രു​ന്ന​ത്. ഇ​തി​ൽ നി​ന്നാ​ണ് ര​ഹ​സ്യ​മാ​യി ക​ട​ത്താ​ൻ ശ്ര​മി​ച്ച മ​യ​ക്കു​മ​രു​ന്നു​മാ​യി പ്ര​തി പി​ടി​യി​ലാ​കു​ന്ന​ത്.

Kerala

അ​ങ്ക​മാ​ലി​യി​ല്‍ ട്രെ​യി​ന്‍ ത​ട്ടി യു​വാ​വും പെ​ണ്‍​കു​ട്ടി​യും മ​രി​ച്ച​നി​ല​യി​ല്‍

കൊ​ച്ചി: അ​ങ്ക​മാ​ലി​യി​ല്‍ ട്രെ​യി​ന്‍ ത​ട്ടി കൊ​ല്ലം സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു പേ​ര്‍ മ​രി​ച്ചു. കൊ​ല്ലം വ​ള​ത്തൂ​ങ്ക​ല്‍ ആ​ക്കോ​ലി​ല്‍ സ്വ​ദേ​ശി​യാ​യ വി​സ്മ​യ (15), ബ​ന്ധു​വാ​യ കൊ​ല്ലം ക​ണ്ണ​ന​ല്ലൂ​ര്‍ സ്വ​ദേ​ശി​യാ​യ അ​ഭി​ലാ​ഷ് (21) എ​ന്നി​വ​രെ​യാ​ണ് മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ഇ​ന്ന് പു​ല​ര്‍​ച്ചെ 1.30 ഓ​ടെ​യാ​ണ് ഇ​രു​വ​രും റെ​യി​ല്‍​വേ ട്രാ​ക്കി​ല്‍ മ​രി​ച്ചു കി​ട​ക്കു​ന്ന​ത് ക​ണ്ടെ​ത്തി​ത്.

തൃ​ശൂ​ര്‍ ഭാ​ഗ​ത്തേ​ക്ക് പോ​യ ട്രെ​യി​ന്‍ ആ​ണ് ഇ​ടി​ച്ച​ത്. നി​ല​വി​ല്‍ അ​ങ്ക​മാ​ലി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്ക് മൃ​ത​ദേ​ഹം മാ​റ്റി. ഇ​വ​ര്‍ ര​ണ്ടു​പേ​രെ​യും കാ​ണാ​നി​ല്ല എ​ന്ന് കാ​ട്ടി ക​ഴി​ഞ്ഞ ദി​വ​സം പൊ​ലി​സ് കേ​സ് എ​ടു​ത്ത്, മൊ​ബൈ​ല്‍ ഫോ​ണ്‍ കേ​ന്ദ്രീ​ക​രി​ച്ച് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​രു​ന്നു.

District News

പോ​ക്സോ കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ

പൂ​വാ​ർ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ ഒ​രാ​ളെ പൂ​വാ​ർ പൊലിസ് പി​ടി​കൂ​ടി.​പൂ​വാ​ർ ഇഎംഎ​സ് കോ​ള​നി​യി​ൽ ബാ​ദു​ഷ(25) യെ​യാ​ണ് പൂ​വാ​ർ എ​സ്ഐ ദീ​പു, സിപിഒ മാ​രാ​യ വി​നോ​ദ്,ഷാ​ജ​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന് പി​ടി​കൂ​ടി​യ​ത്.

ക​ഴി​ഞ്ഞ എ​ട്ടി​നാ​ണ് ഇ​യാ​ളു​ടെ അ​തി​ക്ര​മം ഉ​ണ്ടാ​യ​ത്. പെ​ൺ​കു​ട്ടി ചൈ​ൽ​ഡ് ലൈ​നി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ പൂ​വാ​ർ പൊലിസ് കേ​സെ​ടു​ത്ത് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

District News

ല​ഹ​രി വ​സ്തു​ക്ക​ളു​മാ​യി യു​വാ​വ് പി​ടി​യി​ൽ

പേ​രാ​മ്പ്ര: നി​രോ​ധി​ത ല​ഹ​രി വ​സ്തു​ക്ക​ളു​മാ​യി യു​വാ​വ് പി​ടി​യി​ൽ. പൈ​തോ​ത്ത്
കി​ഴ​ക്കേ പു​ത്തൂ​ചാ​ലി​ൽ ന​വാ​സ് (28) ആ​ണ് പേ​രാ​മ്പ്ര പൊ​ലി​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. പൊ​ലി​സി​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ നി​രോ​ധി​ത ല​ഹ​രി വ​സ്തു​ക്ക​ളാ​യ 210 പാ​ക്ക​റ്റ് ഹാ​ൻ​സും 57പാ​ക്ക​റ്റ് കൂ​ൾ ലി​പ് എ​ന്നി​വ​യാ​ണ് ഇ​യാ​ളി​ൽ നി​ന്ന് പി​ടി​ച്ച​ത്. പേ​രാ​മ്പ്ര​യി​ൽ ഇ​ത്ത​രം വ​സ്തു​ക്ക​ളു​ടെ മൊ​ത്ത ക​ച്ച​വ​ട​ക്കാ​ര​നാ​ണ് പി​ടി​യി​ലാ​യ​തെ​ന്നും ഇ​യാ​ൾ കു​റെ കാ​ല​ങ്ങ​ളാ​യി ല​ഹ​രി​ക്ക​ച്ച​വ​ടം ന​ട​ത്തി വ​രു​ന്നു​ണ്ടെ​ന്നും പൊ​ലി​സ് പ​റ​ഞ്ഞു.

സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ശി​വ​പ്ര​സാ​ദ്, എ​സ്പി​യു​ടെ സ്ക്വാ​ഡ് അം​ഗ​ങ്ങ​ളാ​യ സി.​എം. സു​നി​ൽ​കു​മാ​ർ, വി.​സി. ബി​നീ​ഷ്, ലി​ധി​ൻ എ​ന്നി​വ​രും ഡി​വൈ​എ​സ്പി​യു​ടെ സ്ക്വാ​ഡം​ഗ​ങ്ങ​ളാ​യ ഷാ​ഫി, റ​ഫീ​ക്ക്, ജ​യേ​ഷ് തു​ട​ങ്ങി​യ​വ​രാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

District News

യു​വാ​വി​നുനേ​രെ ആ​ക്ര​മ​ണം: മൂ​ന്നു പേ​ർ​ക്കെ​തി​രെ കേ​സ്

ക​ഴ​ക്കൂ​ട്ടം: ബൈ​ക്കി​ന്‍റെ വെ​ളി​ച്ചം മു​ഖ​ത്ത​ടി​ച്ചെ​ന്നാ​രോ​പി​ച്ച് തൃ​പ്പാ​ദ​പു​ര​ത്ത് യു​വാ​വി​നു നേ​രെ ക്രൂ​ര​മാ​യ ആ​ക്ര​മ​ണം. തൃ​പ്പാ​ദ​പു​രം ജോ​യ്സ് വി​ല്ല​യി​ൽ താ​മ​സി​ക്കു​ന്ന സ്റ്റീ​വ് പോ​ൾ സോ​ള​മ​നാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്.

സം​ഭ​വ​ത്തി​ൽ ക​ണ്ടാ​ല​റി​യാ​വു​ന്ന മൂ​ന്നു പേ​ർ​ക്കെ​തി​രെ ക​ഴ​ക്കൂ​ട്ടം പൊ​ലി​സ് കേ​സെ​ടു​ത്തു. ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ച​യാ​യി​രു​ന്നു സം​ഭ​വം. ജോ​ലി ക​ഴി​ഞ്ഞു ബൈ​ക്കി​ൽ വീ​ട്ടി​ലേ​ക്കു മ​ട​ങ്ങു​ക​യാ​യി​രു​ന്ന സ്റ്റീ​വ് പോ​ളി​നെ, വ​ഴി​യ​രി​കി​ൽ മ​ദ്യ​പി​ച്ചു കൊ​ണ്ടി​രു​ന്ന സം​ഘം ത​ട​ഞ്ഞു നി​ർ​ത്തു​ക​യാ​യി​രു​ന്നു. ബൈ​ക്കി​ന്‍റെ ഹെ​ഡ്‌​ലൈ​റ്റ് മു​ഖ​ത്തേ​ക്ക് അ​ടി​ച്ച​തി​ൽ പ്ര​കോ​പി​ത​രാ​യ സം​ഘം യു​വാ​വി​നെ മ​ർ​ദി​ക്കു​ക​യും, ക​ത്തി​കാ​ട്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം ആ​വ​ശ്യ​പ്പെ​ടു​ക​യു​മാ​യി​രു​ന്നു. തു​ട​ർ​ന്നു വീ​ടു തു​റ​പ്പി​ച്ച​ശേ​ഷം വീ​ടി​ന​ക​ത്ത് അ​തി​ക്ര​മി​ച്ചു ക​യ​റി യു​വാ​വി​നെ മ​ർ​ദി​ക്കു​ക​യും ചെ​യ്തു.

വി​വ​രം പൊ​ലി​സി​ൽ അ​റി​യി​ച്ചാ​ൽ കൊ​ല്ലു​മെ​ന്നു ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യും സ്റ്റീ​വ് പോ​ൾ പൊ​ലി​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു. പ്ര​തി​ക​ൾ​ക്കാ​യി തെ​ര​ച്ചി​ൽ ഊ​ർ​ജി​ത​മാ​ക്കി.

District News

വി​ദേ​ശ​മ​ദ്യ​വു​മാ​യി യു​വാ​വ് പി​ടി​യി​ൽ

നാ​ദാ​പു​രം: വി​ദേ​ശ​മ​ദ്യ​വു​മാ​യി യു​വാ​വ് പി​ടി​യി​ൽ. നാ​ദാ​പു​രം വ​രി​ക്കോ​ളി സോ​പാ​നം വീ​ട്ടി​ൽ അ​ഭി​ന​വി​നെ​യാ​ണ് (22) നാ​ദാ​പു​രം എ​ക്സൈ​സ് പി​ടി​കൂ​ടി​യ​ത്. അ​ള​വി​ൽ കൂ​ടു​ത​ൽ വി​ദേ​ശ​മ​ദ്യ​വു​മാ​യി വ​ട​ക​ര​യി​ൽ പി​ടി​യി​ലാ​യി ജാ​മ്യ​ത്തി​ലി​റ​ങ്ങി വീ​ണ്ടും മ​ദ്യ വി​ൽ​പ​ന​യ്ക്ക് ഇ​റ​ങ്ങു​ക​യാ​യി​രു​ന്നു ഇ​യാ​ൾ. പ്ര​തി​യി​ൽ നി​ന്ന് വി​ൽ​പ​ന​ക്ക് സൂ​ക്ഷി​ച്ച നാ​ല​ര ലി​റ്റ​ർ മ​ദ്യ​വും മ​ദ്യം ക​ട​ത്താ​നു​പ​യോ​ഗി​ച്ച സ്‌​കൂ​ട്ട​റും അ​ധി​കൃ​ത​ർ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ നാ​ദാ​പു​രം എ​ക്സൈ​സ് പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ കെ.​കെ. ജ​യ​നും സം​ഘ​വും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്. വെ​ള്ളി​യാ​ഴ്ച്ച രാ​വി​ലെ നാ​ല​ര ലി​റ്റ​ർ മ​ദ്യ​വു​മാ​യി അ​ഭി​ന​വി​നെ വ​ട​ക​ര എ​ക്സൈ​സ് സം​ഘം പി​ടി​കൂ​ടി ജാ​മ്യ​ത്തി​ൽ വി​ട്ട​യ​ച്ചി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് വീ​ണ്ടും മ​ദ്യം ശേ​ഖ​രി​ച്ച് പ്ര​തി വി​ൽ​പ​ന​ക്ക് ഇ​റ​ങ്ങി​യ​ത്. പ്ര​തി​യെ നാ​ദാ​പു​രം ഒ​ന്നാം​ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു.

District News

മ​യ​ക്കു​മ​രു​ന്ന് കേ​സ്; യു​വാ​വി​ന് ഒ​രു വ​ര്‍​ഷ​ത്തെ ക​രു​ത​ല്‍ ത​ട​ങ്ക​ല്‍

വ​ട​ക​ര: നി​ര​വ​ധി മ​യ​ക്കു​മ​രു​ന്ന് കേ​സു​ക​ളി​ല്‍ ഉ​ള്‍​പ്പെ​ട്ട പ്ര​തി​യെ ഒ​രു വ​ര്‍​ഷ​ത്തെ ക​രു​ത​ല്‍ ത​ട​ങ്ക​ലി​ല്‍ പാ​ര്‍​പ്പി​ക്കാ​ൻ ഉ​ത്ത​ര​വാ​യി. ബാ​ലു​ശേ​രി പൊ​ലി​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ വ​ട്ടോ​ളി ബ​സാ​ര്‍ സ്വ​ദേ​ശി​യാ​യ കോ​റോ​ത്തു​വ​യ​ല്‍ അ​മ​ര്‍ ജി​ഹാ​ദി​നെ​യാ​ണ് (29) ക​രു​ത​ല്‍ ത​ട​ങ്ക​ലി​ലാ​ക്കി​യ​ത്.

പൊ​ലി​സി​ന്‍റെ​യും എ​ക്‌​സൈ​സി​ന്‍റെ​യും നി​ര​വ​ധി മ​യ​ക്കു​മ​രു​ന്ന് കേ​സു​ക​ളി​ല്‍ ഉ​ള്‍​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്ന് എ​ന്‍​ഡി​പി​എ​സ് ആ​ക്ട് പ്ര​കാ​ര​മു​ള്ള ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യാ​ണ് ഒ​രു വ​ര്‍​ഷ​ത്തെ ക​രു​ത​ല്‍ ത​ട​ങ്ക​ല്‍ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്.

തു​ട​ര്‍​ച്ച​യാ​യി മ​യ​ക്കു​മ​രു​ന്ന് കേ​സു​ക​ളി​ല്‍ പ്ര​തി​യാ​യ അ​മ​ര്‍ ജി​ഹാ​ദി​നെ​തി​രേ ക​രു​ത​ല്‍ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് സ​മ​ര്‍​പ്പി​ച്ച പ്ര​പ്പോ​സ​ല്‍ കോ​ഴി​ക്കോ​ട് റൂ​റ​ല്‍ ജി​ല്ലാ പൊ​ലി​സ് മേ​ധാ​വി മെ​റി​ന്‍ ജോ​സ​ഫ് ആ​ഭ്യ​ന്ത​ര​വ​കു​പ്പി​ന് ശി​പാ​ര്‍​ശ ചെ​യ്ത​തി​നെ തു​ട​ര്‍​ന്നാ​ണ് ന​ട​പ​ടി. പ്ര​തി​യെ തി​രു​വ​ന​ന്ത​പു​രം സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ലേ​ക്ക് മാ​റ്റി.

District News

വീ​ണ് പ​രി​ക്കേ​റ്റ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ യു​വാ​വ് ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ചു

രാ​ജ​കു​മാ​രി: വീ​ടി​നു സ​മീ​പം വീ​ണ് പ​രിക്കേ​റ്റ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ യു​വാ​വ് ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ചു. മ​ഞ്ഞ​ക്കു​ഴി വാ​തു​കാ​പ്പ് പാ​ലാ​ൽ ജോ​യി​യാ​ണ് (46) മ​രി​ച്ച​ത്.​ ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച​യാ​ണ് ജോ​യി​യെ വീ​ടി​നു സ​മീ​പ​മു​ള്ള കോ​ൺ​ക്രീ​റ്റ് വ​ഴി​യി​ൽ വീ​ണ് പ​രി​ക്കേ​റ്റ നി​ല​യി​ൽ ബ​ന്ധു​ക്ക​ൾ ക​ണ്ടെ​ത്തി​യ​ത്.

രാ​ജാ​ക്കാ​ട്ടി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച ജോ​യി​യെ പി​ന്നീ​ട് വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി രാ​ജ​ഗി​രി​യി​ലെ സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അ​വി​ടെ ചി​കി​ത്സ​യി​ലി​രി​ക്കെ ഇ​ന്ന​ലെ ജോ​യി മ​രി​ച്ചു. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു ശേ​ഷം ഇ​ന്നു മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്കു വി​ട്ടു​ന​ൽ​കും.​

രാ​ജാ​ക്കാ​ട് പൊ​ലി​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. മ​ഞ്ഞ​ക്കു​ഴി​യി​ലെ വീ​ട്ടി​ൽ ഒ​റ്റ​യ്ക്കാ​യി​രു​ന്നു ജോ​യി താ​മ​സി​ച്ചി​രു​ന്ന​ത്. പ​രേ​ത​രാ​യ വ​ർ​ഗീ​സ് - സാ​റാ​മ്മ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്.

Kerala

ദേ​ശീ​യ​പാ​ത​യി​ൽ സ്കൂ​ട്ട​റും കാ​റും കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം: യു​വാ​വ് മ​രി​ച്ചു

കൊ​ല്ലം: ദേ​ശീ​യ​പാ​ത​യി​ൽ കു​രീ​പ്പു​ഴ പാ​ല​ത്തി​ൽ​വ​ച്ച് സ്കൂ​ട്ട​റും കാ​റും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം. മു​ക്കാ​ട് പു​ത്ത​ൻ​തു​രു​ത്ത് സ്വ​ദേ​ശി വി​നോ​ദ് ആ​ണ് മ​രി​ച്ച​ത്.

തി​ങ്ക​ൾ രാ​ത്രി 10.15നാ​യി​രു​ന്നു അ​പ​ക​ടം. ബൈ​ക്കി​ൽ ഒ​പ്പം സ​ഞ്ച​രി​ച്ച അ​നി​ക്ക് ഗു​രു​ത​ര പ​രു​ക്കേ​റ്റു. ഇ​രു​വ​രെ​യും കൊ​ല്ല​ത്തെ സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ചി​കി​ത്സ​യി​ലി​രി​ക്കെ വി​നോ​ദ് മ​രി​ച്ചു.

വി​നോ​ദും അ​നി​യും സ​ഞ്ച​രി​ച്ചി​രു​ന്ന സ്കൂ​ട്ട​ർ വ​ട​ക്കും​ത​ല സ്വ​ദേ​ശി​ക​ൾ സ​ഞ്ച​രി​ച്ചി​രു​ന്ന കാ​റു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ഇ​രു​വ​രും റോ​ഡി​ലേ​ക്കു തെ​റി​ച്ചു വീ​ണു. ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​ർ ചേ​ർ​ന്ന് ആം​ബു​ല​ൻ​സ് വ​രു​ത്തി​യാ​ണ് ഇ​വ​രെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്.

അ​പ​ക​ട​ത്തി​ൽ സ്കൂ​ട്ട​ർ പൂ​ർ​ണ​മാ​യി ത​ക​രു​ക​യും കാ​റി​നു കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ക്കു​ക​യും ചെ​യ്തു. അ​പ​ക​ടം ന​ട​ന്ന സ്ഥ​ല​ത്ത് തെ​രു​വു​വി​ള​ക്കു​ക​ൾ പ്ര​കാ​ശി​ക്കു​ന്നി​ല്ല, ഇ​ത് അ​പ​ക​ട​ങ്ങ​ൾ​ക്കു കാ​ര​ണ​മാ​കു​ന്ന​താ​യി നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

Kerala

പ്ര​ണ​യി​ച്ച പെ​ൺ​കു​ട്ടി ആ​ത്മ​ഹ​ത്യ ചെ​യ്തു; മ​നോ​വി​ഷ​മ​ത്തി​ൽ യു​വാ​വ് ട്രെ​യി​നി​നു മു​ന്നി​ൽ ചാ​ടി ജീ​വ​നൊ​ടു​ക്കി

പ​ത്ത​നം​തി​ട്ട: പ്ര​ണ​യി​ച്ച പെ​ൺ​കു​ട്ടി ആ​ത്മ​ഹ​ത്യ ചെ​യ്ത​തി​നു പി​ന്നാ​ലെ യു​വാ​വ് ട്രെ​യി​നി​നു മു​ന്നി​ൽ ചാ​ടി മ​രി​ച്ചു. ത​ണ്ണി​ത്തോ​ട് എ​ലി​മു​ള്ളും​പ്ലാ​ക്ക​ൽ പ്ലാ​ങ്കൂ​ട്ട​ത്തി​ൽ പ്ര​വീ​ൺ (21) ആ​ണ് എ​റ​ണാ​കു​ള​ത്ത് ട്രെ​യി​നി​നു മു​ന്നി​ൽ ചാ​ടി മ​രി​ച്ച​ത്.

പ്ര​വീ​ണു​മാ​യി സ്നേ​ഹ​ത്തി​ലാ​യി​രു​ന്ന എ​ലി​മു​ള്ളും​പ്ലാ​ക്ക​ൽ കു​പ്പ​ക്ക​ര വീ​ട്ടി​ൽ വീ​ണ പ്ര​കാ​ശ് (16) ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം ആ​ത്മ​ഹ​ത്യ ചെ​യ്തി​രു​ന്നു. ഇ​തി​ന്‍റെ മ​നോ​വി​ഷ​മ​ത്തി​ലാ​ണ് പ്ര​വീ​ൺ ആ​ത്മ​ഹ​ത്യ ചെ​യ്ത​ത്.

(ശ്ര​ദ്ധി​ക്കു​ക: ആ​ത്മ​ഹ‌​ത്യ ഒ​ന്നി​നും പ​രി​ഹാ​ര​മ​ല്ല. മാ​ന​സി​കാ​രോ​ഗ്യ വി​ദ​ഗ്‌​ധ​രു​ടെ സ​ഹാ​യം തേ​ടു​ക, അ​തി​ജീ​വി​ക്കാ​ൻ ശ്ര​മി​ക്കു​ക. ഹെ​ൽ​പ്‌​ലൈ​ൻ ന​മ്പ​രു​ക​ൾ - 1056, 0471- 2552056)

District News

ബൈ​ക്ക​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ യു​വാ​വ് മ​രി​ച്ചു

തൈ​ക്കൂ​ടം: ബൈ​ക്ക​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു. ഉ​ദ​യം​പേ​രൂ​ർ ചെ​റു​പു​ഷ്പം സ്റ്റു​ഡി​യോ​യ്ക്ക് സ​മീ​പം നി​ര​വ​ത്ത് വീ​ട്ടി​ൽ പ​രേ​ത​നാ​യ സി​ബി​യു​ടെ മ​ക​ൻ എ​ൻ.​എ​സ്. ദേ​വ​ദ​ത്ത​ൻ (22) ആ​ണ് മ​രി​ച്ച​ത്.

ക​ഴി​ഞ്ഞ 28ന് ​പു​ല​ർ​ച്ചെ 1.30 ഓ​ടെ മ​ര​ട് ക​ണ്ണാ​ടി​ക്കാ​ട് പാ​ല​ത്തി​ൽ വ​ച്ച് ദേ​വ​ദ​ത്ത​നും സു​ഹൃ​ത്തു​ക്ക​ളും സ​ഞ്ച​രി​ച്ച ബൈ​ക്ക് നി​യ​ന്ത്ര​ണം വി​ട്ട് മീ​ഡി​യ​നി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര പ​രി​ക്കേ​റ്റ ദേ​വ​ദ​ത്ത​ൻ വൈ​റ്റി​ല​യി​ലെ സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. മൃ​ത​ദേ​ഹം പൂ​ണി​ത്തു​റ താ​മ​ര​ശേ​രി റോ​ഡി​ലു​ള്ള വാ​ത​ക്കാ​ട്ട് വീ​ട്ടി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​ന് ശേ​ഷം ഇ​ന്ന് ഉ​ച്ച​യ്ക്ക് 12ന് ​തൃ​പ്പൂ​ണി​ത്തു​റ പൊ​തു​ശ്മ​ശാ​ന​ത്തി​ൽ സം​സ്‌​ക​രി​ക്കും. മാ​താ​വ്: സി​ജി. സ​ഹോ​ദ​രി: ദേ​വ​പ്രി​യ.

District News

ട്രാ​ക്ക് മു​റി​ച്ചു ക​ട​ക്കു​ന്ന​തി​നി​ടെ ട്രെ​യി​ൻ ത​ട്ടി യു​വാ​വ് മ​രി​ച്ചു

കോ​ഴി​ക്കോ​ട്: മാ​ത്തോ​ട്ട​ത്ത് റെ​യി​ൽ​വേ ട്രാ​ക്ക് മു​റി​ച്ചു ക​ട​ക്കു​ന്ന​തി​നി​ടെ ട്രെ​യി​ൻ ത​ട്ടി യു​വാ​വ് മ​രി​ച്ചു. തി​രൂ​ർ പൂ​ക്ക​യി​ല്‍ ക​ഴ​ക്ക​ക​ത്ത് ഹൗ​സി​ല്‍ കെ.​നൗ​ഫ​ലാ​ണ് (35) ആ​ണ് മ​രി​ച്ച​ത്.​അ​രീ​ക്കാ​ട്ടെ സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​ര​നാ​ണ് നൗ​ഫ​ൽ. തി​ങ്ക​ളാ​ഴ്ച രാ​ത്രി 12ന് ​ശേ​ഷ​മാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

ട്രാ​ക്കി​ൽ അ​പ​ക​ടം സം​ഭ​വി​ച്ച കാ​ര്യം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട ഉ​ട​ൻ ത​ന്നെ ലോ​ക്കോ പൈ​ല​റ്റ് ന​ല്ല​ളം പോ​ലീ​സി​നെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് പോ​ലീ​സും നാ​ട്ടു​കാ​രും ചേ​ർ​ന്ന് പ്ര​ദേ​ശ​ത്ത് തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും രാ​ത്രി​യി​ൽ ക​ണ്ടെ​ത്താ​നാ​യി​ല്ല. ഇ​ന്ന​ലെ രാ​വി​ലെ എ​ട്ടോ​ടെ റെ​യി​ൽ​വേ ട്രാ​ക്കി​ന് സ​മീ​പ​ത്തെ കു​റ്റി​ക്കാ​ട്ടി​ൽ നി​ന്നാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം മൃ​ത​ദേ​ഹം പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​നാ​യി കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി. ന​ല്ല​ളം പോ​ലീ​സ് അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സെ​ടു​ത്തു.

 

 

National

ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ സ്ത്രീ​ധ​ന​ത്തി​ന്‍റെ പേ​രി​ൽ ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി​യ യു​വാ​വ് അ​റ​സ്റ്റി​ൽ

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ സ്ത്രീ​ധ​ന​ത്തി​ന്‍റെ പേ​രി​ൽ ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ. 25 വ​യ​സു​കാ​ര​നാ​യ പ്ര​മോ​ദ് കു​മാ​റാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

മോ​ഹ​ൻ​ലാ​ൽ​ഗ​ഞ്ച് പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​വാ​ണ് സം​ഭ​വം. സ്ത്രീ​ധ​ന പീ​ഡ​ന​ത്തെ തു​ട​ർ​ന്ന് ത​ന്റെ മ​ക​ൾ കൊ​ല്ല​പ്പെ​ട്ട​താ​യി പ​രാ​തി​ക്കാ​ര​നാ​യ റാം ​ഗു​ലാം ഓ​ഗ​സ്റ്റ് 28 ന് ​രേ​ഖാ​മൂ​ലം പ​രാ​തി ന​ൽ​കി​യി​രു​ന്ന​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.

ഭാ​ര​തീ​യ ന്യാ​യ സം​ഹി​ത​യി​ലെ (ബി​എ​ൻ​എ​സ്) 80(2) (സ്ത്രീ​ധ​ന മ​ര​ണം), 85 (സ്ത്രീ​യു​ടെ ഭ​ർ​ത്താ​വോ ബ​ന്ധു​വോ ക്രൂ​ര​ത​യ്ക്ക് ഇ​ര​യാ​ക്ക​ൽ) വ​കു​പ്പു​ക​ളും സ്ത്രീ​ധ​ന നി​രോ​ധ​ന നി​യ​മ​വും പ്ര​കാ​രം മോ​ഹ​ൻ​ലാ​ൽ​ഗ​ഞ്ച് പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു.

സാ​ങ്കേ​തി​ക​വും മാ​നു​വ​ല​വു​മാ​യ തെ​ളി​വു​ക​ളും ര​ഹ​സ്യാ​ന്വേ​ഷ​ണ വി​വ​ര​ങ്ങ​ളും ഉ​പ​യോ​ഗി​ച്ചാ​ണ് പ്ര​മോ​ദ് കു​മാ​റി​നെ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. കേ​സി​ൽ ഉ​ൾ​പ്പെ​ട്ട മ​റ്റ് പ്ര​തി​ക​ൾ​ക്കാ​യു​ള്ള തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

Kerala

തി​രു​വ​ല്ല​യി​ൽ യു​വാ​വി​നെ കി​ണ​റ്റി​ൽ ത​ള്ളി​യി​ട്ട് കൊ​ന്നു; സു​ഹൃ​ത്തു​ക്ക​ൾ ക​സ്റ്റ​ഡി​യി​ൽ

പ​ത്ത​നം​തി​ട്ട: തി​രു​വ​ല്ല​യി​ൽ മ​ദ്യ​പാ​ന​ത്തി​ന് ഒ​ടു​വി​ൽ യു​വാ​വി​നെ കി​ണ​റ്റി​ൽ ത​ള്ളി​യി​ട്ടു കൊ​ന്നു. തി​രു​വ​ല്ല ഇ​ര​വി​പേ​രൂ​രി​ലാ​ണ് സം​ഭ​വം.

ജു​വ​ൽ ജോ​ൺ എ​ന്ന യു​വാ​വാ​ണ് മ​രി​ച്ച​ത്. സം​ഭ​വ​ത്തി​ൽ ജു​വ​ലി​ന്‍റെ സു​ഹൃ​ത്തു​ക്ക​ളാ​യ വൈ​ശാ​ഖി​നെ​യും ജോ​ജോ​യെ​യും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

ജോ​ജോ​യു​ടെ വീ​ട്ടി​ൽ വ​ച്ചു​ള്ള മ​ദ്യ​പാ​ന​ത്തി​നി​ടെ വാ​ക്കേ​റ്റ​വും കൈ​യേ​റ്റ​വു​മു​ണ്ടാ​യ​താ​യാ​ണ് വി​വ​രം. എ​ന്നാ​ൽ ആ​രാ​ണ് ജു​വ​ലി​നെ കി​ണ​റ്റി​ലേ​ക്ക് ത​ള്ളി​യി​ട്ട​തെ​ന്ന് വ്യ​ക്ത​മാ​യി​ട്ടി​ല്ല. ഇ​ന്ന് ഉ​ച്ച​യോ​ടെ​യാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്.

യു​വാ​ക്ക​ൾ കി​ണ​റ്റി​ൽ വീ​ണ​താ​യി വി​വ​രം ല​ഭി​ച്ചാ​ണ് ഫ​യ​ർ ഫോ​ഴ്സ് എ​ത്തി​യ​ത്. ഈ ​സ​മ​യ​ത്ത് ഒ​രാ​ൾ കി​ണ​റി​ൽ നി​ന്ന് ക​യ​റി വ​രു​ന്ന നി​ല​യി​ലും ര​ണ്ടാ​മ​ൻ കി​ണ​റ്റി​ൽ വീ​ണു​കി​ട​ക്കു​ന്ന നി​ല​യി​ലു​മാ​യി​രു​ന്നു ക​ണ്ടെ​ത്തി​യ​ത്. വൈ​ശാ​ഖും ജോ​ജോ​യും ന​ൽ​കു​ന്ന മൊ​ഴി​ക​ളി​ലെ വൈ​രു​ദ്ധ്യ​മാ​ണ് പൊ​ലീ​സി​നെ കു​ഴ​പ്പി​ക്കു​ന്ന​ത്.

Kerala

ലോ​ഡ്ജ് മു​റി​യി​ലെ ശു​ചി​മു​റി​യി​ല്‍ യു​വാ​വ് മ​രി​ച്ച നി​ല​യി​ൽ

കോ​ഴി​ക്കോ​ട്: ലോ​ഡ്ജ് മു​റി​യി​ലെ ശു​ചി​മു​റി​യി​ല്‍ യു​വാ​വി​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. കു​റ്റ്യാ​ടി മ​രു​തോ​ങ്ക​ര മാ​വു​ള്ള പ​റ​മ്പി​ല്‍ വീ​ട്ടി​ല്‍ മോ​ഹ​ന്‍​ദാ​സി​ന്‍റെ മ​ക​ന്‍ അ​നി​ല്‍ കു​മാ​ര്‍ (43) ആ​ണ് മ​രി​ച്ച​ത്. കു​റ്റ്യാടി-​വ​യ​നാ​ട് റോ​ഡി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ലോ​ഡ്ജി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്.

അ​നി​ല്‍ കു​മാ​ര്‍ ഈ ​ലോ​ഡ്ജി​ല്‍ നാ​ലു മാ​സ​മാ​യി വാ​ട​ക​യ്ക്ക് താ​മ​സി​ച്ചു വ​രി​ക​യാ​യി​രു​ന്നു എ​ന്നാ​ണ് ല​ഭി​ക്കു​ന്ന വി​വ​രം. ശു​ചി​മു​റി​യി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. തു​ട​ര്‍​ന്ന് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ഇ​ന്‍​ക്വ​സ്റ്റ് ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി മൃ​ത​ദേ​ഹം കു​റ്റ്യാ​ടി ഗ​വ. താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

(ആ​ത്മ​ഹ​ത്യ ഒ​രു പ്ര​ശ്ന​ത്തി​നും പ​രി​ഹാ​ര​മ​ല്ല. പ്ര​തി​സ​ന്ധി​ക​ൾ അ​ത്ത​രം തോ​ന്ന​ൽ ഉ​ണ്ടാ​ക്കി​യാ​ൽ കൗ​ൺ​സ​ലിം​ഗ് പി​ന്തു​ണ​ക്കാ​യി ഈ ​ന​മ്പ​റു​ക​ളി​ൽ വി​ളി​ക്കാം 1056, 0471- 2552056)

District News

വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ യു​വാ​വ് മ​രി​ച്ചു.

കൂ​ത്തു​പ​റ​മ്പ് : വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു. നെ​ടും​പൊ​യി​ൽപൂ​ള​ക്കു​റ്റി തു​ടി​യാ​ട് പാ​ൽ​മി വീ​ട്ടി​ൽ പി.​സി.​അ​ജി​ത്താ​ണ് (23) മ​രി​ച്ച​ത്. ഇ​ക്ക​ഴി​ഞ്ഞ 12 ന് ​കൈ​തേ​രി വ​ട്ട​പ്പാ​റ​യി​ൽ വ​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ലാ​ണ് അ​ജി​ത്തി​ന് പ​രി​ക്കേ​റ്റ​ത്.

ക​ണ്ണ​വം ഭാ​ഗ​ത്ത് നി​ന്നും കൂ​ത്തു​പ​റ​മ്പ് ഭാ​ഗ​ത്തേ​ക്ക് വ​രി​ക​യാ​യി​രു​ന്ന അ​ജി​ത് സ​ഞ്ച​രി​ച്ച ബൈ​ക്കും എ​തി​ർ ദി​ശ​യി​ൽ വ​ന്ന കാ​റും കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ ബു​ധ​നാ​ഴ്ച രാ​ത്രി​യാ​ണ് മ​രി​ച്ച​ത്. പ​രേ​ത​നാ​യ ശ്രീ​ധ​ര​ൻ - ബി​ന്ദു ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. സ​ഹോ​ദ​രി: അ​ഞ്ജ​ന.

Kerala

ബ​സും സ്‌​കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം; യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം

മ​ല​പ്പു​റം: പെ​രി​ന്ത​ല്‍​മ​ണ്ണ - ഏ​ലം​കു​ളം റോ​ഡി​ല്‍ പെ​രു​മ്പാ​റ അ​ടി​വാ​ര​ത്ത് വ​ച്ച് ബ​സും സ്‌​കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ യു​വാ​വ് മ​രി​ച്ചു. കു​ള​ക്കാ​ട്ടു​കു​ര്‍​ശി ചു​ള്ളി​യോ​ട്ടി​ല്‍ നാ​രാ​യ​ണ​ന്‍​കു​ട്ടി​യു​ടെ മ​ക​ന്‍ ശ്രീ​രാ​ഗ് (23) ആ​ണ് മ​രി​ച്ച​ത്.

പെ​രി​ന്ത​ല്‍​മ​ണ്ണ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ ബ്ല​ഡ് ബാ​ങ്ക് ടെ​ക്‌​നീ​ഷ്യ​നാ​ണ് ശ്രീ​രാ​ഗ്. സ്വ​കാ​ര്യ ബ​സും ശ്രീ​രാ​ഗ് സ​ഞ്ച​രി​ച്ച സ്‌​കൂ​ട്ട​റും ത​മ്മി​ല്‍ കൂ​ട്ടി​യി​ടി​ച്ചാ​യി​രു​ന്നു അ​പ​ക​ടം.

രാ​വി​ലെ ജോ​ലി സ്ഥ​ല​ത്തേ​ക്ക് പോ​കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ശ്രീ​രാ​ഗി​നെ ഉ​ട​ന്‍ ത​ന്നെ പെ​രി​ന്ത​ല്‍​മ​ണ്ണ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ര്‍​ട്ട​ത്തി​ന് ശേ​ഷം ബ​ന്ധു​ക്ക​ള്‍​ക്ക് വി​ട്ടു​ന​ല്‍​കും.

District News

യു​വാ​വി​നെ പു​ഴ​യി​ൽ മ​രി​ച്ച​ നി​ല​യ​യി​ൽ ക​ണ്ടെ​ത്തി

ക​ല്ല​ടി​ക്കോ​ട്: യു​വാ​വി​നെ പു​ഴ​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. പു​ലാ​പ്പ​റ്റ കു​നി​പ്പാ​റ തോ​ട്ടി​ക്കു​ഴി വീ​ട്ടി​ൽ ദി​ലീ​പ് (33) നെ​യാ​ണ് കോ​ഴി​ക്കോ​ട് ചാ​ലി​യാ​ർ പു​ഴ​യി​ൽ മ​രി​ച്ച നി​ല​യി​ൽ കാ​ണ​പ്പെ​ട്ട​ത്. ചാ​ലി​യാ​റി​ന്‍റെ മാ​വൂ​ർ​എ​ള​മ​രം ക​ട​വി​ൽ​പാ​ല​ത്തി​നു സ​മീ​പം​ പു​ഴ​യി​ൽ ഒ​ഴു​കി വ​രു​ന്ന നി​ല​യി​ലായിരുന്നു മൃ​ത​ദേ​ഹം .

ഇന്നലെ രാ​വി​ലെ ആ​റ​ര മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം.പാ​ല​ത്തി​നു മു​ക​ളി​ൽ വ്യാ​യാ​മം ചെ​യ്യു​ന്ന​വ​ർ പു​ഴ​യി​ലൂ​ടെ മൃ​ത​ദേ​ഹം ഒ​ഴു​കി​വ​രു​ന്ന​ത് കാ​ണു​ക​യും ഉ​ട​ൻ​ത​ന്നെ മാ​വൂ​ർ പോലീ​സി​ലും മാ​വൂ​ർ ഫ​യ​ർഫോ​ഴ്സി​ലും വി​വ​ര​മ​റി​യി​ക്കു​ക​യു​മാ​യിരുന്നു. പോ​ക്ക​റ്റി​ൽ നി​ന്ന് പേ​ഴ്സും ഫോ​ണും ബൈ​ക്കി​ന്‍റെ താ​ക്കോ​ലും ല​ഭി​ച്ചു. പേ​ഴ്സി​ലെ വി​വ​ര​ങ്ങ​ളി​ൽ നി​ന്നാ​ണ് പോ​ലീ​സി​ന് ആ​ളെ തി​രി​ച്ച​റി​യാ​നാ​യ​ത്.

തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ടോ​ടെ കോ​ഴി​ക്കോ​ടു​ള്ള ജോ​ലി സ്ഥ​ല​ത്തുനി​ന്നും ദി​ലീ​പ് വീ​ട്ടി​ലേ​ക്ക് ഇ​റ​ങ്ങി​യ​താ​യി അ​റി​യി​ച്ചി​രു​ന്നു. രാ​ത്രി 11 ക​ഴി​ഞ്ഞി​ട്ടും കാ​ണാ​താ​യ തോ​ടെ വീ​ട്ടു​കാ​ർ കോ​ങ്ങാ​ട് പോ​ലീ​സി​ൽ വി​വ​രം ന​ൽ​കി അ​ന്വേ​ഷ​ണം ന​ട​ത്തി വ​രു​ക​യാ​യി​രു​ന്നു. അ​ച്ച​ൻ: മാ​ധ​വ​ൻ. അ​മ്മ: ല​ക്ഷ്മിക്കു​ട്ടി. സ​ഹോ​ദ​രി: ദി​വ്യ.

District News

ജോ​ലി​ക്കെ​ത്തി​യ വീ​ട്ടി​ല്‍ യു​വാ​വ് മ​രി​ച്ച​നി​ല​യി​ല്‍

ക​ല്‍​പ്പ​റ്റ: യു​വാ​വി​നെ ജോ​ലി​ക്കെ​ത്തി​യ വീ​ട്ടി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ക​ല്‍​പ്പ​റ്റ കൈ​നാ​ട്ടി​ക്ക് സ​മീ​പം ദേ​ശീ​യ​പാ​ത​യോ​ട് ചേ​ര്‍​ന്ന സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ വീ​ട്ടി​ലാ​ണ് ജോ​ലി​ക്കെ​ത്തി​യ പു​ളി​യാ​ര്‍​മ​ല ഉ​ന്ന​തി​യി​ലെ പ​രേ​ത​നാ​യ മ​ണി​യു​ടെ​യും ബീ​ന​യു​ടെ​യും മ​ക​ന്‍ പി.​ബി. മ​ഹേ​ഷി​നെ​യാ​ണ് (21) ക​ഴു​ത്തി​ല്‍ മു​റി​വേ​റ്റ് മ​ര​ണ​പ്പെ​ട്ട നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

ക​ത്തി​കൊ​ണ്ട് ക​ഴു​ത്ത​റു​ത്ത് മ​ഹേ​ഷ് ആ​ത്മ​ഹ​ത്യ ചെ​യ്ത​താ​ണെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. ര​ക്തം​പു​ര​ണ്ട ക​ത്തി മ​ഹേ​ഷ് മ​രി​ച്ച് കി​ട​ന്ന സ്ഥ​ല​ത്തു നി​ന്ന് ക​ണ്ടെ​ത്തി. ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് മ​ഹേ​ഷ് വീ​ട്ടി​ല്‍ ജോ​ലി​ക്കെ​ത്തി​യ​ത്. 10.30 ഓ​ടെ വെ​ള്ളം കു​ടി​ക്കാ​നാ​ണെ​ന്ന് പ​റ​ഞ്ഞ് വീ​ടി​നോ​ട് ചേ​ര്‍​ന്ന് പ​ണി സാ​ധ​ന​ങ്ങ​ള​ട​ക്കം സൂ​ക്ഷി​ക്കു​ന്ന ഷെ​ഡി​ലേ​ക്ക് പോ​യ​താ​യി ബ​ന്ധു​വും കൂ​ടെ ജോ​ലി ചെ​യ്യു​ന്ന​യാ​ളു​മാ​യ മു​ര​ളി പ​റ​ഞ്ഞു.

ഏ​റെ ക​ഴി​ഞ്ഞി​ട്ടും കാ​ണാ​താ​യ​തോ​ടെ മു​ര​ളി അ​ന്വേ​ഷി​ച്ചു ചെ​ന്ന​പ്പോ​ഴാ​ണ് ക​ഴു​ത്തി​ല്‍ മു​റി​വേ​റ്റ് ര​ക്തം വാ​ര്‍​ന്ന് നി​ല​ത്തു കി​ട​ക്കു​ന്ന​ത് ക​ണ്ട​ത്. ക​ല്‍​പ്പ​റ്റ പോ​ലീ​സ് ഇ​ന്‍​ക്വ​സ്റ്റ് ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തീ​ക​രി​ച്ച ശേ​ഷം മൃ​ത​ദേ​ഹം പോ​സ്റ്റ്‌​മോ​ര്‍​ട്ടം ന​ട​പ​ടി​ക​ള്‍​ക്കാ​യി കോ​ഴി​ക്കോ​ട് ഗ​വ.​മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ഏ​ക​സ​ഹോ​ദ​രി: സി​ന്ധു.

 

Kerala

ഓ​ട്ടി​സം ബാ​ധി​ച്ച പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച സം​ഭ​വം; യു​വാ​വ് അ​റ​സ്റ്റി​ൽ

കൊ​ല്ലം: ഓ​ട്ടി​സം ബാ​ധി​ച്ച പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ. പൂ​ത​ക്കു​ളം വ​ലി​യ​വി​ള പു​ത്ത​ൻ​വീ​ട്ടി​ൽ ടി.​ശ​ര​ത് (37) ആ​ണ് പി​ടി​യി​ലാ​യ​ത്. പ​ര​വൂ​ർ ക​ല​ക്കോ​ട് സ്വ​ദേ​ശി​യാ​യ പെ​ൺ​കു​ട്ടി​യാ​ണ് പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ​ത്.

പ​ര​വൂ​ർ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ ശ​ര​ത് റി​മാ​ൻ​ഡി​ലാ​ണ്. പോ​ക്സോ ഉ​ൾ​പ്പെ​ടെ​യു​ള്ള വ​കു​പ്പു​ക​ൾ ചു​മ​ത്തി​യാ​ണ് കേ​സ് എ​ടു​ത്തി​രി​ക്കു​ന്ന​ത്. 2024 ൽ ​പി​താ​വ് ശ​ശി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ പ്ര​തി​യാ​യി​രു​ന്നു ശ​ര​ത്. ഈ ​കേ​സി​ൽ ശ​ര​ത്തി​നെ കോ​ട​തി വെ​റു​തെ വി​ട്ടി​രു​ന്നു.

Kerala

ഇ​ട​വ​യി​ൽ‌ കാ​യ​ലി​ൽ ചാ​ടി​യ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

തി​രു​വ​ന​ന്ത​പു​രം: വ​ർ​ക്ക​ല​യ്ക്ക് സ​മീ​പ​ത്തെ ഇ​ട​വ​യി​ൽ എ​ക്സൈ​സ്‌ ഉ​ദ്യോ​ഗ​സ്ഥ​രെ ക​ണ്ട് കാ​യ​ലി​ൽ ചാ​ടി​യ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ഇ​ട​വ പൊ​ട്ട​ക്കു​ളം സ്വ​ദേ​ശി ഷ​ഹാ​ൻ ആ​ണ് മ​രി​ച്ച​ത്.

മു​ങ്ങ​ൽ വി​ദ​ഗ്ധ​ര്‍ ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് എ​ക്സൈ​സ് സം​ഘ​ത്തെ ക​ണ്ട​തി​നെ തു​ട​ര്‍​ന്ന് യു​വാ​വ് കാ​യ​ലി​ൽ ചാ​ടി​യ​ത്. ഇ​ട​വ​യി​ൽ കാ​യ​ൽ​തീ​ര​ത്ത് ല​ഹ​രി ഉ​പ​യോ​ഗ​മെ​ന്ന് വി​വ​ര​ത്തെ തു​ട​ര്‍​ന്നാ​ണ് മ​ഫ്തി​യി​ൽ എ​ക്സൈ​സ് സം​ഘം എ​ത്തി​യ​ത്.

യു​വാ​വി​നൊ​പ്പ​മു​ണ്ടാ​യി​രു​ന്ന ഒ​രാ​ള്‍ ഓ​ടി ര​ക്ഷ​പ്പെ​ട്ടു. ഇ​യാ​ളെ പി​ന്നീ​ട് എ​ക്സൈ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു താ​ഴെ​വെ​ട്ടൂ​ർ സ്വ​ദേ​ശി മു​ഹ​മ്മ​ദ് എ​ന്ന യു​വാ​വി​നെ​യാ​ണ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​തെ​ന്ന് എ​ക്സൈ​സ്‌ ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​യു​ന്നു.

Kerala

മ​ദ്യം ദേ​ഹ​ത്ത് വീ​ണ​തി​ൽ ത​ർ​ക്കം; യു​വാ​വി​നെ തോ​ക്കു​ചൂ​ണ്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ പ്ര​തി അ​റ​സ്റ്റി​ൽ

കൊ​ച്ചി: മ​ദ്യം ദേ​ഹ​ത്ത് വീ​ണ​തി​നെ​ച്ചൊ​ല്ലി​യു​ണ്ടാ​യ ത​ർ​ക്ക​ത്തി​നി​ടെ തോ​ക്ക് ചൂ​ണ്ടി വ​ധ​ഭീ​ഷ​ണി മു​ഴ​ക്കി​യ കേ​സി​ലെ പ്ര​തി അ​റ​സ്റ്റി​ൽ‌. ഗി​രി​ന​ഗ​ർ സ്വ​ദേ​ശി​യും നി​ല​വി​ൽ കാ​ക്ക​നാ​ട് ചി​റ്റേ​ത്തു​ക​ര എ​ൻ. മാ​ത​ർ ഫ്ലാ​റ്റി​ൽ വാ​ട​ക​യ്ക്ക് താ​മ​സ​ക്കാ​ര​നു​മാ​യ സോ​ണ​ൽ സ​ന്തോ​ഷ് (29) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ഇ​ൻ​ഫോ​പാ​ർ​ക്ക് പോ​ലീ​സ് ആ​ണ് സോ​ണ​ലി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്. തി​ങ്ക​ളാ​ള്ച പു​ല​ർ​ച്ചെ എ​റ​ണാ​കു​ളം ചി​റ്റേ​ത്തു​ക​ര​യി​ലു​ള്ള കോ​റ​ൽ റീ​ഫ് ബാ​റി​ലാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.

ബാ​റി​നു​ള്ളി​ൽ അ​ടു​ത്ത​ടു​ത്തി​രു​ന്ന് മ​ദ്യ​പി​ക്കു​ന്ന​തി​നി​ടെ എ​റ​ണാ​കു​ളം ചെ​റാ​യി സ്വ​ദേ​ശി​യാ​യ പ​രാ​തി​ക്കാ​ര​ന്‍റെ ഗ്ലാ​സി​ൽ നി​ന്നും സോ​ണ​ലി​ന്‍റെ ദേ​ഹ​ത്തേ​ക്ക് മ​ദ്യം വീ​ണ​താ​ണ് ത​ർ​ക്ക​ത്തി​ന് തു​ട​ക്ക​മി​ട്ട​ത്. ഇ​തേ​ച്ചൊ​ല്ലി ഇ​രു​വ​രും ത​മ്മി​ൽ ബാ​റി​നു​ള്ളി​ൽ വെ​ച്ച് വാ​ക്കേ​റ്റ​മു​ണ്ടാ​യി.

തു​ട​ർ​ന്ന് ബാ​ർ അ​ട​ച്ച ശേ​ഷം പു​റ​ത്തി​റ​ങ്ങി​യ ഇ​രു​കൂ​ട്ട​രും കാ​ർ പാ​ർ​ക്കിം​ഗി​ൽ വ​ച്ച് വീ​ണ്ടും ത​ർ​ക്ക​ത്തി​ൽ ഏ​ർ​പ്പെ​ടു​ക​യും, പ്ര​കോ​പി​ത​നാ​യ സോ​ണ​ൽ പ​രാ​തി​ക്കാ​ര​ന് നേ​രെ തോ​ക്ക് ചൂ​ണ്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യു​മാ​യി​രു​ന്നു.

പ​രാ​തി​യെ തു​ട​ർ​ന്ന് ഇ​ൻ​ഫോ​പാ​ർ​ക്ക് പോ​ലീ​സ് സ​ബ്ബ് ഇ​ൻ​സ്പെ​ക്ട​ർ എ​സ്. സ​നീ​ഷ്, എ​സ്‌​സി​പി​ഒ മാ​രാ​യ ക​ണ്ണ​ൻ, അ​നീ​ഷ് എ​ന്നി​വ​ര​ട​ങ്ങു​ന്ന അ​ന്വേ​ഷ​ണ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണ്.

Kerala

കൃ​ത്യ​നി​ര്‍​വ​ഹ​ണ​ത്തി​നി​ടെ എ​സ്ഐ​യെ ച​വി​ട്ടി​വീ​ഴ്ത്തി​യ കേ​സ്: യു​വാ​വ് അ​റ​സ്റ്റി​ൽ

കോ​ഴി​ക്കോ​ട്: കൃ​ത്യ​നി​ര്‍​വ​ഹ​ണ​ത്തി​നി​ടെ പോ​ലീ​സ് എ​സ്ഐ​യെ ച​വി​ട്ടി​വീ​ഴ്ത്തി​യ കേ​സി​ല്‍ യു​വാ​വ് അ​റ​സ്റ്റി​ൽ. കോ​ഴി​ക്കോ​ട് പു​തി​യാ​പ്പ ചെ​റു​കു​ഴി​താ​ഴ​ത്ത് വീ​ട്ടി​ല്‍ സു​ജി​ത്താ​ണ്(31) അ​റ​സ്റ്റി​ലാ​യ​ത്. ന​ട​ക്കാ​വ് പോ​ലീ​സാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ഴി​ഞ്ഞ ദി​വ​സം പു​ല​ര്‍​ച്ചെ​യോ​ടെ​യാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. കോ​ഴി​ക്കോ​ട് ബേ​ബി മെ​മ്മോ​റി​യ​ല്‍ ആ​ശു​പ​ത്രി​ക്ക് സ​മീ​പ​ത്തെ വീ​ടി​ന​ടു​ത്ത് ഒ​രാ​ള്‍ ബ​ഹ​ളം വെ​ക്കു​ന്ന​താ​യി പോ​ലീ​സി​ന് വി​വ​രം ല​ഭി​ച്ചി​രു​ന്നു. തു​ട​ര്‍​ന്ന് പ​ട്രോ​ളി​ങ് ന​ട​ത്തു​ക​യാ​യി​രു​ന്ന എ​സ്ഐ ഷി​ബു​വി​ന്‍റെ തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം സ്ഥ​ല​ത്തെ​ത്തി​യ​പ്പോ​ള്‍ സു​ജി​ത്ത് കൈ​യി​ല്‍ ചോ​ര​യൊ​ലി​പ്പി​ച്ച നി​ല​യി​ല്‍ റോ​ഡി​ല്‍ നി​ന്ന് ബ​ഹ​ളം വെ​ക്കു​ന്ന​ത് ക​ണ്ടു.

പ​രി​ക്കേ​റ്റ ഇ​യാ​ളെ വൈ​ദ്യ​സ​ഹാ​യ​ത്തി​നാ​യി ആം​ബു​ല​ന്‍​സി​ലേ​ക്ക് മാ​റ്റാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ സു​ജി​ത്ത് പ്ര​കോ​പി​ത​നാ​വു​ക​യും എ​സ്‌​ഐ ഷി​ബു​വി​നെ ശ​ക്ത​മാ​യി ച​വി​ട്ടു​ക​യു​മാ​യി​രു​ന്നു.

ച​വി​ട്ടേ​റ്റ് റോ​ഡി​ലേ​ക്ക് വീ​ണ എ​സ്‌​ഐ​ക്ക് കൈ​മു​ട്ടി​നും വ​യ​റി​നും ക​ഴു​ത്തി​നും പ​രി​ക്കേ​റ്റു. ഉ​ട​ന്‍ ത​ന്നെ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന മ​റ്റു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ബ​ലം പ്ര​യോ​ഗി​ച്ച് ഇ​യാ​ളെ കീ​ഴ​ട​ക്കി ആം​ബു​ല​ന്‍​സി​ല്‍ ക​യ​റ്റു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ എ​സ്ഐ​യെ ഉ​ട​ന്‍ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

ഔ​ദ്യോ​ഗി​ക കൃ​ത്യ​നി​ര്‍​വ​ഹ​ണം ത​ട​സ​പ്പെ​ടു​ത്തു​ക​യും പോ​ലീ​സി​നെ ആ​ക്ര​മി​ക്കു​ക​യും ചെ​യ്ത സു​ജി​ത്തി​നെ​തി​രേ ക​ര്‍​ശ​ന നി​യ​മ​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്ന് ന​ട​ക്കാ​വ് പോ​ലീ​സ് അ​റി​യി​ച്ചു.

District News

ആ​ർ​പ്പൂ​ക്ക​ര​യി​ൽ തോ​ട്ടി​ൽ വീ​ണവ​രെ ര​ക്ഷ​പ്പെടു​ത്തി​യ യു​വാ​വി​ന് ആ​ദ​രം

ആ​ർ​പ്പൂ​ക്ക​ര: കു​ത്തി​യൊ​ഴു​കു​ന്ന പെ​ണ്ണാ​ർ​തോ​ട്ടി​ലേ​ക്ക് വീ​ണ ര​ണ്ട​ര വ​യ​സു​കാ​ര​നെ​യും അ​മ്മ​യെ​യും മുത്തശിയെ​യും സാ​ഹ​സി​ക​മാ​യി ര​ക്ഷ​പ്പെ​ടു​ത്തി​യ ആ​ർ​പ്പൂ​ക്ക​ര വെ​സ്റ്റ് തൊ​ള്ളാ​യി​രം​ചി​റ സ്വ​ദേ​ശി ബി​നോ​യി ടി. ​കു​ര്യാ​ക്കോ​സി​ന് നാ​ടി​ന്‍റെ ആ​ദ​രം. ആ​ർ​പ്പൂ​ക്ക​ര സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ബി​നോ​യി​യെ സിപിഎം സംസ്ഥാ ന സെക്രട്ടേറിയ റ്റംഗംവി.​എ​ൻ. വാ​സ​വ​ൻ പൊ​ന്നാ​ട​യ​ണി​യി​ച്ച് ഉ​പ​ഹാ​രം സ​മ്മാ​നി​ച്ചു.

ആ​ർ​പ്പൂ​ക്ക​ര മു​ക്കേ​ൽ പാ​ല​ത്തി​നു സ​മീ​പം കഴിഞ്ഞ ദിവസമായി​രു​ന്നു സം​ഭ​വം. ക​ഞ്ഞി​ക്കു​ഴി സ്വ​ദേ​ശി​ക​ളാ​യ മി​നി രാ​ജീ​വ് (52), മ​ക​ൾ ബെ​യാ​ന(26), ബെ​യാ​ന​യു​ടെ ര​ണ്ട​ര വ​യ​സു​ള്ള മ​ക​ൻ ജോ​ഹാ​ൻ എ​ന്നി​വ​രാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.
ജോഹാൻ കാ​ൽവ​ഴു​തി വെ​ള്ള​ത്തി​ൽ വീ​ഴുന്നതുകണ്ട് കു​ഞ്ഞി​നെ ര​ക്ഷി​ക്കാ​ൻ അ​മ്മ ബെ​യാ​ന​യും മി​നി​യും പി​ന്നാ​ലെ ചാ​ടി. ഇ​രു​വ​ർ​ക്കും നീ​ന്ത​ൽ അ​റി​യി​ല്ലാ​യി​രു​ന്നു. ഇ​ത് ക​ണ്ട് സ​മീ​പ​ത്ത് നി​ൽ​ക്കു​ക​യാ​യി​രു​ന്ന ബി​നോ​യ് ഓ​ടി​യെ​ത്തി തോ​ട്ടി​ലേ​ക്ക് ചാ​ടു​ക​യാ​യി​രു​ന്നു. ആ​ദ്യം കു​ഞ്ഞി​നെ​യും മി​നി​യെ​യും ര​ക്ഷ​പ്പെ​ടു​ത്തി​യ ബി​നോ​യ് ഒ​ഴു​ക്കി​ൽ​പ്പെ​ട്ട് ഏ​റെ ദൂ​രം ഒ​ഴു​കി​പ്പോ​യ ബെ​യാ​ന​യെ​യും നീ​ന്തി​യെ​ത്തി ര​ക്ഷ​പ്പെ​ടു​ത്തി. ബി​നോ​യി​യു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ൽ കൊ​ണ്ടാ​ണ് മൂ​ന്ന് ജീ​വ​നു​ക​ൾ ര​ക്ഷി​ക്കാ​നാ​യ​ത്.

യോ​ഗ​ത്തി​ൽ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് കെ. ​കെ. ഹ​രി​ക്കു​ട്ട​ൻ അ​ധ്യ​ക്ഷ​നാ​യി. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ജിം ​അ​ല​ക്സ്, സി​പി​എം ഏ​രി​യ സെ​ക്ര​ട്ട​റി ബാ​ബു ജോ​ർ​ജ്, ബാ​ങ്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​എം. ഷി​ബു​കു​മാ​ർ, പൊ​ന്ന​പ്പ​ൻ ക​രി​പ്പു​റം, മാ​യ.​ജി. നാ​യ​ർ, ബി. ​മ​ഹേ​ഷ് ച​ന്ദ്ര​ൻ, ജെ​യ്മോ​ൻ രാ​ജ​ൻ, പി.​വി. കു​മാ​ർ, ധ​ന്യ ഷെ​റി​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

District News

ന​ഗ്‌​ന​താ​ പ്ര​ദ​ര്‍​ശ​നം: യു​വാ​വി​ന് ത​ട​വും പി​ഴ​യും

അ​ടൂ​ര്‍: പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ ന​ഗ്‌​ന​ത കാ​ണി​ച്ച് അ​പ​മാ​നി​ച്ച യു​വാ​വി​ന് 2.3 വ​ര്‍​ഷം ത​ട​വ്. പ​ള്ളി​ക്ക​ല്‍ പ​ഴ​കു​ളം തെ​ങ്ങും താ​ര ശ്യാം ​നി​വാ​സി​ല്‍ ശ്യാം ​കു​മാ​ര്‍(35) നെ​യാ​ണ് അ​ടൂ​ര്‍ ഫാ​സ്റ്റ് ട്രാ​ക്ക് കോ​ട​തി ജ​ഡ്ജ് മ​ഞ്ജി​ത്ത് ടി ​പോ​ക്‌​സോ ആ​ക്‌​ട്പ്ര​കാ​രം ശി​ക്ഷി​ച്ച​ത്. ഇ​തി​ന് പു​റ​മേ 11,000 രൂ​പ പി​ഴ​യും അ​ടയ്​ക്ക​ണം.

2025 ജൂ​ലൈ 15ന് ​വൈ​കി​ട്ട് സ്‌​കൂ​ള്‍ വി​ട്ട് വീ​ട്ടി​ലേ​ക്കു​പോ​യ അ​തി​ജീ​വി​ത​യെ പ്ര​തി ന​ഗ്‌​ന​ത കാ​ണി​ച്ച് അ​പ​മാ​നി​ച്ചു എ​ന്ന​താ​ണ് കേ​സ്. അ​ന്ന​ത്തെ കൂ​ട​ല്‍ എ​സ്എ​ച്ച്ഒ സി.​എ​ല്‍. സു​ധീ​ര്‍ ആണ് എ​ഫ്ഐ​ആ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത് അ​ന്വേ​ഷ​ണം പൂ​ര്‍​ത്തി​യാ​ക്കിയത്. സ്‌​പെ​ഷ്യ​ല്‍ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ര്‍ അ​ഡ്വ. സ്മി​ത ജോ​ണ്‍ പി. ​ഹാ​ജ​രാ​യി. കോ​ട​തി ന​ട​പ​ടി​ക​ള്‍ കോ​ര്‍​ട്ട് ലൈ​സ​ന്‍ ഓ​ഫീ​സ​ര്‍ എ​എ​സ്ഐ ദീ​പാ കു​മാ​രി ഏ​കോ​പി​പ്പി​ച്ചു. പ്ര​തി പി​ഴത്തുക അ​ട​യ്ക്കു​ന്ന പ​ക്ഷം ആ ​തു​ക അ​തി​ജീ​വി​ത​യ്ക്ക് ന​ല്‍​കാ​ന്‍ ജി​ല്ലാ ലീ​ഗ​ല്‍ സ​ര്‍​വീ​സ് അ​തഥോ​റി​റ്റി​ക്ക് കോ​ട​തി നി​ര്‍​ദ്ദേ​ശം ന​ല്‍​കി.

District News

ബൈ​ക്കു​ക​ള്‍ കൂ​ട്ടി​യി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു

ച​ങ്ങ​നാ​ശേ​രി: വാ​ഴൂ​ര്‍ റോ​ഡി​ല്‍ കു​രി​ശും​മൂ​ട് ജം​ഗ്ഷ​നു സ​മീ​പം ബൈ​ക്കു​ക​ള്‍ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ യു​വാ​വ് മ​രി​ച്ചു. തൃ​ക്കൊ​ടി​ത്താ​നം പൊ​ട്ട​ശേ​രി ആ​ഞ്ഞി​ലി​പ്പ​റ​മ്പി​ല്‍ പ​രേ​ത​നാ​യ ക​നി റാ​വു​ത്ത​റു​ടെ മ​ക​ന്‍ കെ.​പി. അ​ജി(52)​യാ​ണ് മ​രി​ച്ച​ത്. ശ​നി​യാ​ഴ്ച രാ​ത്രി 12.30 ഓ​ടെ​യാ​ണ് അ​പ​ക​ടം. മ​ടു​ക്ക​മൂ​ട് ഭാ​ഗ​ത്തു​നി​ന്നു ച​ങ്ങ​നാ​ശേ​രി ഭാ​ഗ​ത്തേ​ക്ക് വ​ന്ന അ​ജി​യു​ടെ ബൈ​ക്കും എ​തി​ര്‍​ദി​ശ​യി​ല്‍​നി​ന്നു വ​ന്ന ച​ങ്ങ​നാ​ശേ​രി മ​റ്റം ഭാ​ഗ​ത്തു​ള്ള സ​ണ്ണി​യു​ടെ മ​ക​ന്‍ റോ​ക്കി ഫി​ലി​പ്പ് ഓ​ടി​ച്ചി​രു​ന്ന ബൈ​ക്കു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു.

സം​ഭ​വ​സ്ഥ​ല​ത്തു വ​ച്ചു​ത​ന്നെ അ​ജി മ​ര​ണ​പ്പെ​ട്ടു. റോ​ക്കി​യും ഒ​പ്പം സ​ഞ്ച​രി​ച്ചി​രു​ന്ന​യാ​ളും ചെ​ത്തി​പ്പു​ഴ സ്വ​കാ​ര്യ​ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. റോ​ക്കി​യു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. അ​ജി​യു​ടെ ക​ബ​റ​ട​ക്കം ന​ട​ത്തി. അ​ജി​യു​ടെ ഭാ​ര്യ സെ​റീ​ന. മ​ക്ക​ള്‍: ഹി​ബ ഫാ​ത്തി​മ, മു​ഹ​മ്മ​ദ് യാ​സി​ന്‍ (ഇ​രു​വ​രും വി​ദ്യാ​ര്‍​ഥി​ക​ള്‍).

District News

ഇ​ല​ക്ട്രി​ക് പോ​സ്റ്റ് ദേ​ഹ​ത്ത് വീ​ണ് പ​രി​ക്കേ​റ്റ യു​വാ​വ് മ​രി​ച്ചു


കാ​ഞ്ഞി​ര​ങ്ങാ​ട്: റോ​ഡ​രി​കി​ൽ അ​ടു​ക്കി​വെ​ച്ച ഇ​ല​ക്ട്രി​ക് പോ​സ്റ്റ് ദേ​ഹ​ത്ത് വീ​ണ് പ​രി​ക്കേ​റ്റ യു​വാ​വ് മ​രി​ച്ചു. കാ​ഞ്ഞി​ര​ങ്ങാ​ട് വ​ട​ക്കേ​മൂ​ല​യി​ലെ കേ​ളോ​ത്ത് വീ​ട്ടി​ൽ അ​ജീ​ഷ് (36) ആ​ണ് മ​രി​ച്ച​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ അ​ജീ​ഷി​നെ നാ​ട്ടു​കാ​ർ ഉ​ട​ൻ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു​വെ​ങ്കി​ലും അ​തി​തീ​വ്ര പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യ്ക്കി​ടെ മ​ര​ണ​മ​ട​യു​ക​യാ​യി​രു​ന്നു. അ​ജീ​ഷ് ഇ​ല​ക്ട്രീ​ഷ്യ​നാ​ണ്. പി. ​ച​ന്ദ്ര​ൻ കേ​ളോ​ത്ത്-​മാ​ധ​വി ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്. സ​ഹോ​ദ​ര​ങ്ങ​ൾ: ച​ന്ദ്രി​ക, സു​ഷ​മ (കോ​ട്ട​ക്ക​ട​വ്).

District News

മോസ്കിൽ നി​ന്ന് ബി​രി​യാ​ണിച്ചെമ്പു​ക​ൾ മോ​ഷ്‌​ടി​ച്ച യു​വാ​വ് പി​ടി​യി​ൽ

ഹ​രി​പ്പാ​ട്: മോസ്കിലെ സ്റ്റോ​ർ റൂ​മി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന പാ​ത്ര​ങ്ങ​ൾ മോ​ഷ്‌​ടി​ച്ച കേ​സി​ലെ പ്ര​തി​യെ വീ​യ​പു​രം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കാ​യം​കു​ളം കൃ​ഷ്ണ​പു​രം കാ​പ്പി​ൽ​മേ​ക്ക് ഷ​ഫീ​ഖ് മ​ൻ​സി​ലി​ൽ മു​ഹ​മ്മ​ദ് ഷ​മീം (24) ആ​ണ് പി​ടി​യി​ലാ​യ​ത്. വീ​യ​പു​രം നി​ബ്രാ​സു​ൽ ഇ​സ്ലാം സം​ഘം ജ​മാ​അ​ത്ത് മോസ്കിലെ സാ​ധ​ന​സാ​മ​ഗ്രി​ക​ൾ സൂ​ക്ഷി​ക്കു​ന്ന സ്റ്റോ​ർ റൂ​മി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ഹി​ൻ​ഡാ​ലി​യ​ത്തി​ന്‍റെ ര​ണ്ട് ബി​രി​യാ​ണിച്ചെമ്പും ര​ണ്ട് ഓ​ട്ടു​രു​ളി​യു​മാ​ണ് ഇ​യാ​ൾ മോ​ഷ​ണം ന​ട​ത്തി​യ​ത്. മു​ൻ​കാ​ല​ങ്ങ​ളി​ലും മോസ്ക്കുക​ളി​ൽ ക​യ​റി മോ​ഷ​ണം ന​ട​ത്തി​യി​ട്ടു​ള്ള​യാ​ളാ​ണ് പ്ര​തി​യെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

വീ​യ​പു​രം എ​സ്എ​ച്ച്ഒ അ​നൂ​പ് ജോ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്ഐ​മാ​രാ​യ അ​ജി​ത്, ശ്രീ​കു​മാ​ർ, സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ മ​നോ​ജ്, ശ്രീ​കു​മാ​ർ, വി​നീ​ഷ്, സ​ജാ​ദ്, കി​ഷോ​ർ, അ​ബ്ദു​ൽ വാ​ഹി​ദ്, ഹോം​ഗാ​ർ​ഡ് ജേ​ക്ക​ബ് എ​ന്നി​വ​ര​ട​ങ്ങു​ന്ന അ​ന്വേ​ഷ​ണ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Kerala

പെ​രു​മ്പാ​വൂ​രി​ല്‍ തൃ​ശൂ​ര്‍ സ്വ​ദേ​ശി മ​രി​ച്ച​നി​ല​യി​ല്‍; മൃ​ത​ദേ​ഹം ക​ണ്ട​ത് നാ​ട്ടു​കാ​ര്‍

കൊ​ച്ചി: പെ​രു​മ്പാ​വൂ​രി​ല്‍ യു​വാ​വ് മ​രി​ച്ച​നി​ല​യി​ല്‍. തൃ​ശൂ​ര്‍ സ്വ​ദേ​ശി ഋ​തി​ക് സ​ണ്ണി ആ​ണ് മ​രി​ച്ച​ത്. പെ​രു​മ്പാ​വൂ​ര്‍ വ​ല്ല​ത്ത് ജം​ഗ്ഷ​നി​ലെ ലോ​ഡ്ജി​ലെ മു​ക​ളി​ലെ നി​ല​യി​ലാ​ണ് യു​വാ​വി​നെ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

മൃ​ത​ദേ​ഹം നാ​ട്ടു​കാ​രു​ടെ ശ്ര​ദ്ധ​യി​ല്‍ പെ​ട്ട​തോ​ടെ പോ​ലീ​സി​നെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ങ്ക​മാ​ലി​യി​ലെ ഒ​രു സ്ഥാ​പ​ന​ത്തി​ല്‍ ഏ​താ​നും ദി​വ​സം മു​മ്പാ​ണ് യു​വാ​വ് ജോ​ലി​ക്ക് ക​യ​റി​യ​ത്.

മ​ര​ണ​കാ​ര​ണം എ​ന്താ​ണെ​ന്ന് വ്യ​ക്ത​മാ​യി​ട്ടി​ല്ല. പോ​സ്റ്റ്‌​മോ​ര്‍​ട്ട​ത്തി​ന് ശേ​ഷം മാ​ത്ര​മേ കാ​ര​ണം സ്ഥി​രീ​ക​രി​ക്കാ​നാ​വു​ക​യു​ള്ളു. യു​വാ​വി​ന്റെ ബ​ന്ധു​ക്ക​ളെ പെ​രു​മ്പാ​വൂ​ര്‍ പോ​ലീ​സ് വി​വ​രം അ​റി​യി​ച്ചി​ട്ടു​ണ്ട്.

District News

കി​ണറ്റി​ൽവീ​ണ് യു​വാ​വി​നു പ​രി​ക്ക്

മ​ണ്ണം​പേ​ട്ട: ക​രു​വാ​ടി​യി​ൽ സ്വ​കാ​ര്യവ്യ​ക്തി​യു​ടെ കി​ണ​ർ വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ടെ വീ​ണ് യു​വാ​വി​ന് പ​രി​ക്കേ​റ്റു. വ​ട്ട​ണാ​ത്ര സ്വ​ദേ​ശി സി​ബി​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. കഴിഞ്ഞദിവസം ഉ​ച്ച​യ്ക്ക് 12 നാ​യി​രു​ന്നു അ​പ​ക​ടം. കി​ണ​ർ വൃ​ത്തി​യാ​ക്കി ക​യ​റു​ന്ന​തി​നി​ടെ കാ​ലു​വ​ഴു​തി കി​ണ​റ്റി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു.

നാ​ട്ടു​കാ​ർ വി​വ​ര​മ​റി​ച്ച​തി​നെ തു​ട​ർ​ന്ന് സ്ഥ​ല​ത്തെ​ത്തി​യ പു​തു​ക്കാ​ട് ഫ​യ​ർഫോ​ഴ്സ് അം​ഗ​ങ്ങ​ളാ​ണ് സി​ബി​യെ പു​റ​ത്തെ​ത്തി​ച്ച​ത്. മ​ണ്ണം​പേ​ട്ട​യി​ലെ സ്വ​കാ​ര്യആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച് പ്രാ​ഥ​മി​ക ചി​കി​ത്സ ന​ൽ​കി​യശേ​ഷം ഇ​യാ​ളെ മു​ള​ങ്കു​ന്ന​ത്തു​കാ​വ് മെ​ഡി​ക്ക​ൽ കോ​ളജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.
സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ ജോ​ജി വ​ർ​ഗീ​സ്, അ​സി​സ്റ്റ​ന്‍റ്് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ സു​ജീ​ന്ദ്ര​ൻ, സീ​നി​യ​ർ ഫ​യ​ർ ഓ​ഫീ​സ​ർ സി. ​ര​ഞ്ജി​ത്ത്, ഫ​യ​ർ​മാ​ൻ​മാ​രാ​യ വി​ജീ​ഷ്, അ​ന​ന്തു, ജി​തി​ൻ ജോ​സ​ഫ്, ഹോം​ഗാ​ർ​ഡു​മാ​രാ​യ രാ​ജീ​വ്, ര​മേ​ഷ് എ​ന്നി​വ​രാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്.

Kerala

കാ​ട്ടു​പോ​ത്തി​ന്‍റെ ആ​ക്ര​മ​ണം; യു​വാ​വി​ന് പ​രി​ക്ക്

മു​ണ്ട​ക്ക​യം: ബൈ​ക്കി​ൽ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന യു​വാ​വി​ന്‍റെ നേ​രെ കാ​ട്ടു​പോ​ത്ത് പാ​ഞ്ഞ​ടു​ത്തു. ബൈ​ക്കി​ൽ നി​ന്നു വീ​ണ് യു​വാ​വി​ന് പ​രി​ക്ക്. പു​ഞ്ച​വ​യ​ൽ ഇ​ഞ്ച​ക്കു​ഴി ഇ​ട​ല​പു​ര ബി​ജു​മോ​നാ​ണ് പ​രി​ക്കേ​റ്റ​ത്.

തി​ങ്ക​ളാ​ഴ്ച രാ​ത്രി ഒ​ന്പ​തോ​ടു​കൂ​ടി​യാ​യി​രു​ന്നു സം​ഭ​വം. മു​ണ്ട​ക്ക​യ​ത്തെ സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ ജോ​ലി​ചെ​യ്യു​ന്ന ബി​ജു​മോ​ൻ ജോ​ലി​ക്ക് ശേ​ഷം വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങും വ​ഴി​യാ​യി​രു​ന്നു കാ​ട്ടു​പോ​ത്തി​ന്‍റെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. വീ​ടി​ന് തൊ​ട്ട് സ​മീ​പം യു​വാ​വ് സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്കി​ന് നേ​രെ കാ​ട്ടു​പോ​ത്ത് പാ​ഞ്ഞ​ടു​ക്കു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ ബൈ​ക്കി​ൽ നി​ന്നു വീ​ണ് യു​വാ​വി​ന്‍റെ കാ​ലി​ന് പ​രി​ക്കേ​റ്റു.

ബൈ​ക്കി​നും കേ​ടു​പാ​ട് സം​ഭ​വി​ച്ചു. ത​ല​നാ​രീ​ഴ​യ്ക്കാ​ണ് കാ​ട്ടു​പോ​ത്തി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ നി​ന്നു ബി​ജു​മോ​ൻ ര​ക്ഷ​പ്പെ​ട്ട​ത്. ഉ​ട​ൻ​ത​ന്നെ വ​നം വ​കു​പ്പ് അ​ധി​കാ​രി​ക​ളെ വി​വ​രം അ​റി​യി​ക്കു​ക​യും രാ​ത്രി ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി ഇ​വ​രു​ടെ വാ​ഹ​ന​ത്തി​ൽ ത​ന്നെ യു​വാ​വി​നെ മു​ണ്ട​ക്ക​യം മെ​ഡി​ക്ക​ൽ ട്ര​സ്റ്റ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

ചൊ​വ്വാ​ഴ്ച രാ​വി​ലെ എ​രു​മേ​ലി ഫോ​റ​സ്റ്റ് റേ​ഞ്ച് ഓ​ഫീ​സ​ർ കെ.​വി. ര​തീ​ഷി​ന്‍റെ നേ​തൃ​ത്യ​ത്തി​ൽ വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തി അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. 24 മ​ണി​ക്കൂ​റും വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സാ​ന്നി​ധ്യം പ്ര​ദേ​ശ​ത്ത് ഉ​റ​പ്പു​വ​രു​ത്തി​യി​ട്ടു​ണ്ടെ​ന്നും പ്ര​ദേ​ശ​ത്ത് പ്ര​വ​ർ​ത്ത​ന ര​ഹി​ത​മാ​യി കി​ട​ക്കു​ന്ന സോ​ളാ​ർ ഫെ​ൻ​സിം​ഗ് വ​ള​രെ വേ​ഗ​ത്തി​ൽ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​ക്കു​ന്ന​തി​നും തീ​രു​മാ​നി​ച്ച​ത​യും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

വ​ന്യ​മൃ​ഗ ശ​ല്യ​ത്തി​ൽ പൊ​റു​തി​മു​ട്ടി പാ​ക്കാ​നം ഇ​ഞ്ച​ക്കു​ഴി മേ​ഖ​ല

സാ​ധാ​ര​ണ​ക്കാ​രാ​യ കു​ടും​ബ​ങ്ങ​ൾ അ​ധി​വ​സി​ക്കു​ന്ന പു​ഞ്ച​വ​യ​ൽ - പാ​ക്കാ​നം, ഇ​ഞ്ച​ക്കു​ഴി ഭാ​ഗ​ത്ത് വ​ന്യ​മൃ​ഗ ശ​ല്യം രൂ​ക്ഷ​മാ​ണ്. ക​ഴി​ഞ്ഞ ഏ​താ​നും മാ​സ​ങ്ങ​ൾ​ക്ക് മു​മ്പ് പ്ര​ദേ​ശ​വാ​സി​യു​ടെ വ​ള​ർ​ത്തു നാ​യ​യെ പു​ലി പി​ടി​കൂ​ടി​യി​രു​ന്നു. വ​ന​വ​കു​പ്പ് സ്ഥാ​പി​ച്ച കാ​മ​റ​യി​ൽ പു​ലി​യു​ടെ ദൃ​ശ്യ​ങ്ങ​ൾ പ​തി​ഞ്ഞെ​ങ്കി​ലും പി​ന്നീ​ട് തു​ട​ർ ന​ട​പ​ടി​ക​ൾ ഒ​ന്നു​മു​ണ്ടാ​യി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ കു​റ്റ​പ്പെ​ടു​ത്തു​ന്നു.

ക​ഴി​ഞ്ഞ ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്കു​മു​മ്പും പ്ര​ദേ​ശ​വാ​സി​ക​ളു​ടെ വ​ള​ർ​ത്തു നാ​യ​യെ പു​ലി പി​ടി​കൂ​ടി​യി​രു​ന്നു. കൂ​ടാ​തെ പ്ര​ദേ​ശ​ത്ത് കാ​ട്ടു​പോ​ത്ത്, കാ​ട്ടു​പ​ന്നി, ക​ര​ടി, ക​ടു​വ അ​ട​ക്ക​മു​ള്ള​വ പ​തി​വാ​യി എ​ത്തു​ന്നു​ണ്ടെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്നു. ആ​റു​മാ​സ​ങ്ങ​ൾ​ക്കു മു​മ്പ് പ്ര​ദേ​ശ​ത്ത് ആ​ന കി​ട​ങ്ങു​ക​ൾ നി​ർ​മി​ച്ച​തോ​ടെ വ​ന്യ​മൃ​ഗ ശ​ല്യ​ത്തി​ന് നേ​രി​യ ആ​ശ്വാ​സ​മാ​യി​രു​ന്നു.

എ​ന്നാ​ൽ ക​ന​ത്ത മ​ഴ​യി​ൽ ആ​ന കി​ട​ങ്ങു​ക​ളി​ൽ വ​ലി​യ വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ട്ട​ത് ആ​ശ​ങ്ക സൃ​ഷ്ടി​ച്ചി​രു​ന്നു. പി​ന്നീ​ട് വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി ഹോ​സി​ട്ട് വെ​ള്ം ഒ​ഴു​ക്കി ക​ള​ഞ്ഞി​രു​ന്നു. ഇ​രു​വ​ശ​ങ്ങ​ളും വ​ന​ത്താ​ൽ ചു​റ്റ​പ്പെ​ട്ട ഇ​ഞ്ച​ക്കു​ഴി ഭാ​ഗ​ത്തെ പ്ര​വ​ർ​ത്ത​ന ര​ഹി​ത​മാ​യ സോ​ളാ​ർ ഫെ​ൻ​സിം​ഗ് പൂ​ർ​ണ തോ​തി​ൽ പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​ക്കി​യാ​ൽ ഒ​രു പ​രി​ധി​വ​രെ മേ​ഖ​ല​യി​ലെ വ​ന്യ​മൃ​ഗ ശ​ല്യം കു​റ​യ്ക്കു​വാ​ൻ ക​ഴി​യും.

Kerala

വീ​ട്ട​മ്മ​യി​ൽ​നി​ന്ന് ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യെ​ടു​ത്ത കേ​സ്: യു​വാ​വ് അ​റ​സ്റ്റി​ൽ

ആ​ല​പ്പു​ഴ: കു​റ​ഞ്ഞ പ​ലി​ശ​യ്ക്ക് വാ​യ്പ ത​ര​പ്പെ​ടു​ത്തി ന​ൽ​കാ​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ച് വീ​ട്ട​മ്മ​യി​ൽ​നി​ന്ന് ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ. അ​മ്പ​ല​പ്പു​ഴ കോ​മ​ന കി​ട്ടി​യാ​ട്ടി​ല്ലം വീ​ട്ടി​ൽ വി​പി​ൻ ജോ​ൺ​സ​ൺ (30) ആ​ണ് മാ​ന്നാ​ർ പോ​ലീ​സി​ന്റെ പി​ടി​യി​ലാ​യ​ത്.

മ​ഹാ​ല​ക്ഷ്മി ഫി​നാ​ൻ​സ് എ​ന്ന പേ​രി​ൽ പ​ത്ര​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ര​സ്യം ന​ൽ​കി​യാ​യി​രു​ന്നു ഇ​യാ​ളു​ടെ ത​ട്ടി​പ്പ്. 20 ല​ക്ഷം രൂ​പ വ​രെ കു​റ​ഞ്ഞ പ​ലി​ശ​യ്ക്ക് വാ​യ്പ ന​ൽ​കു​മെ​ന്ന പ​ര​സ്യം ക​ണ്ട് ബ​ന്ധ​പ്പെ​ടു​ന്ന​വ​രി​ൽ​നി​ന്ന് പ​ലി​ശ​യി​ന​ത്തി​ൽ മു​ൻ​കൂ​ർ പ​ണം ഈ​ടാ​ക്കു​ന്ന​താ​ണ് രീ​തി.

അ​നീ​ഷ് എ​ന്ന വ്യാ​ജ​പ്പേ​രി​ലാ​ണ് ഇ​യാ​ൾ ആ​ളു​ക​ളു​മാ​യി ഫോ​ണി​ൽ സം​സാ​രി​ച്ചി​രു​ന്ന​ത്. പ​ര​സ്യം ക​ണ്ട് 20 ല​ക്ഷം രൂ​പ വാ​യ്പ ആ​വ​ശ്യ​പ്പെ​ട്ട് ബ​ന്ധ​പ്പെ​ട്ട മാ​ന്നാ​ർ സ്വ​ദേ​ശി​നി​യാ​യ വീ​ട്ട​മ്മ​യി​ൽ​നി​ന്ന് പ​ലി​ശ​യി​ന​ത്തി​ൽ മു​ൻ​കൂ​ർ പ​ണം അ​ട​യ്ക്ക​ണ​മെ​ന്ന് ധ​രി​പ്പി​ച്ച് 6.90 ല​ക്ഷം രൂ​പ​യാ​ണ് ഇ​യാ​ൾ ത​ട്ടി​യെ​ടു​ത്ത​ത്.

ത​ട്ടി​പ്പ് മ​ന​സി​ലാ​ക്കി​യ വീ​ട്ട​മ്മ മാ​ന്നാ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​നി​ടെ ഇ​യാ​ൾ പാ​ല​ക്കാ​ട് സൈ​ബ​ർ പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ അ​റ​സ്റ്റി​ലാ​യെ​ന്ന വി​വ​ര​ത്തെ തു​ട​ർ​ന്ന്, മാ​ന്നാ​ർ പൊ​ലീ​സ് പാ​ല​ക്കാ​ട്ടെ​ത്തി പ്ര​തി​യു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി.

സ​മാ​ന​രീ​തി​യി​ൽ പെ​രി​ന്ത​ൽ​മ​ണ്ണ, ക​ന​ക​ക്കു​ന്ന് സ്റ്റേ​ഷ​നു​ക​ളി​ലും ഇ​യാ​ൾ​ക്കെ​തി​രെ കേ​സു​ക​ളു​ണ്ട്. ഇ​തി​നു​പു​റ​മെ, എ​ടി​എം ക​വ​ർ​ച്ച ഉ​ൾ​പ്പെ​ടെ അ​മ്പ​ല​പ്പു​ഴ, മാ​വേ​ലി​ക്ക​ര, ഹ​രി​പ്പാ​ട്, കാ​യം​കു​ളം സ്റ്റേ​ഷ​നു​ക​ളി​ലാ​യി പ്ര​തി​ക്കെ​തി​രെ നി​ര​വ​ധി കേ​സു​ക​ൾ നി​ല​വി​ലു​ള്ള​താ​യും പോ​ലീ​സ് അ​റി​യി​ച്ചു.

Kerala

പോലീസിനു വീ​ഴ്ച​; മോ​ഹ​ൻദാ​സി​നു ജാ​മ്യം

തി​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: സു​​​​പ്രീം​​​കോ​​​​ട​​​​തി മാ​​​​ർ​​​​ഗ​​​​നി​​​​ർ​​​​ദേ​​​​ശ​​​​ങ്ങ​​​​ൾ ബോ​​​​ധ​​​​പൂ​​​​ർ​​​​വം അ​​​​വ​​​​ഗ​​​​ണി​​​​ച്ച പോ​​​ലീ​​​​സ് വീ​​​​ഴ്ച​​​യി​​​​ൽ ടി.​ജി. മോ​​​​ഹ​​​​ൻ ദാ​​​​സി​​​​ന് കോ​​​​ട​​​​തി ജാ​​​​മ്യം അ​​​​നു​​​​വ​​​​ദി​​​​ച്ചു. അ​​​​ഡീ​​​​ഷ​​​​ണ​​​​ൽ ചീ​​​​ഫ് ജു​​​​ഡീ​​​​ഷ​​​ൽ മ​​​​ജി​​​​സ്‌​​​​ട്രേ​​​​റ്റ് മി​​​​ഥു​​​​ൻ ഗോ​​​​പി​​​​യാ​​​​ണ് ജാ​​​​മ്യം അ​​​​നു​​​​വ​​​​ദി​​​​ച്ച​​​​ത്.

ജാ​​​​മ്യ​​​​മി​​​​ല്ലാ​​​​ത്ത കു​​​​റ്റം ചെ​​​​യ്യു​​​​ന്ന പ്ര​​​​തി​​​​ക്ക് ആ​​​​ദ്യം നോ​​​​ട്ടീ​​​​സ് ന​​​​ൽ​​​​ക​​​​ണ​​​​മെ​​​​ന്ന സു​​​​പ്രീം​കോ​​​​ട​​​​തി മാ​​​​ർ​​​​ഗ​​​നി​​​​ർ​​​​ദേ​​​​ശ​​​​മാ​​​ണു സൈ​​​​ബ​​​​ർ പോ​​​​ലീ​​​​സ് അ​​​​വ​​​​ഗ​​​​ണി​​​​ച്ച​​​​ത്. ഇ​​​​ക്കാ​​​​ര്യം ബോ​​​​ധ​​​​പൂ​​​​ർ​​​വം ചെ​​​​യ്ത​​​​താ​​​​ണെ​​​​ന്നു റി​​​​മാ​​​​ൻ​​​​ഡ് റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ൽ വ്യ​​​​ക്ത​​​​മാ​​​​ണ്.

നോ​​​​ട്ടീ​​​​സ് ന​​​​ൽ​​​​കി​​​​യാ​​​​ൽ പ്ര​​​​തി ഒ​​​​ളി​​​​വി​​​​ൽ പോ​​​​കു​​​​മെ​​​​ന്ന തൊ​​​​ടു​​​​ന്യാ​​​​യ​​​​മാ​​​​ണു റി​​​​മാ​​​​ൻ​​​​ഡ് റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ൽ പോ​​​ലീ​​​​സ് ഉ​​​​യ​​​​ർ​​​​ത്തി​​​​യ​​​​ത്. ന​​​​ട​​​​പ​​​​ടിക്ര​​​​മ​​​​ങ്ങ​​​​ളി​​​​ലെ ഗു​​​​രു​​​​ത​​​​ര വീ​​​​ഴ്ച മോ​​​​ഹ​​​​ൻദാ​​​​സി​​​​നു ജാ​​​​മ്യ​​​​ത്തി​​​​നു വ​​​​ഴി​​​യൊ​​​രു​​​​ക്കു​​​​ന്നപോ​​​ലെ ആ​​​​കു​​​​ക​​​​യും ചെ​​​​യ്തു.

പോ​ലീ​സ് പ്ര​ത്യേക ക​സ്റ്റ​ഡി അ​പേ​ക്ഷ ന​ൽ​കി​യി​ട്ടി​ല്ലെ​ന്നും കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് 11 ദി​വ​സ​മാ​യി​ട്ടും പോ​ലീ​സ് മോ​ഹ​ൻ​ദാ​സി​ന് എ​ന്തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള നോ​ട്ടീ​സ് ന​ൽ​കി​യി​ട്ടി​ല്ലെ​ന്നും മോ​ഹ​ൻ​ദാ​സി​ന്‍റെ അ​ഭി​ഭാ​ഷ​ക​ൻ കോ​ട​തി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

ജാ​മ‍്യ​ത്തി​ന് ക​​​​ർ​​​​ശ​​​​ന ഉ​​​​പാ​​​​ധി​​​​ക​​​​ളാ​​​ണു കോ​​​​ട​​​​തി നി​​​​ർ​​​​ദേ​​​​ശി​​​​ച്ചി​​​​ട്ടു​​​​ള്ള​​​​ത്. ചൊ​​​​വ്വാ​​​​ഴ്ച മു​​​​ത​​​​ൽ മൂ​​​​ന്നു ദി​​​​വ​​​​സം തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യി അ​​​​ന്വേ​​​​ഷ​​​​ണ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​നു മു​​​​ന്നി​​​​ൽ ഹാ​​​​ജ​​​​രാ​​​​ക്ക​​​​ണം. ര​​​​ണ്ടു​​​​മാ​​​​സം എ​​​​ല്ലാ തി​​​​ങ്ക​​​​ളാ​​​​ഴ്ച​​​യും അ​​​​ന്വേ​​​​ഷ​​​​ണ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​നു​​​​മു​​​​ന്നി​​​​ൽ ഒ​​​​പ്പി​​​​ട​​​​ണം.


സ​​​​മാ​​​​ന കേ​​​​സി​​​​ൽ പ്ര​​​​തി​​​​യാ​​​​കാ​​​​ൻ പാ​​​​ടി​​​​ല്ല. അ​​​​ന്വേ​​​​ഷ​​​​ണ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ൻ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ടു​​​​മ്പോ​​​​ഴെ​​​​ല്ലാം ഹാ​​​​ജ​​​​രാ​​​​യി അ​​​​ന്വേ​​​​ഷ​​​​ണ​​​​വു​​​​മാ​​​​യി പൂ​​​​ർ​​​​ണ​​​​മാ​​​​യും സ​​​​ഹ​​​​ക​​​​രി​​​​ക്ക​​​​ണം എ​​​​ന്നി​​​​വ​​​​യാ​​​​ണ് പ്ര​​​​ധാ​​​​ന കോ​​​​ട​​​​തി നി​​​​ർ​​​​ദേ​​​​ശ​​​​ങ്ങ​​​​ൾ. 

 

Kerala

പ​ന്നി​ക്കെ​ണി​: ഷോ​ക്കേ​റ്റ് യു​വാ​വ് മ​രി​ച്ചു

പാലക്കാട്: കു​​​ലു​​​ക്ക​​​ല്ലൂ​​​ർ ത​​​ത്ത​​​ന​​​പ്പു​​​ള്ളി​​​യി​​​ൽ യു​​​വാ​​​വി​​​നെ ഷോ​​​ക്കേ​​​റ്റു മ​​​രി​​​ച്ച​​​നി​​​ല​​​യി​​​ൽ ക​​​ണ്ടെ​​​ത്തി. പ​​​ന്നി​​​ക്കു വ​​​ച്ച കെ​​​ണി​​​യി​​​ൽ​​​നി​​​ന്നു ഷോ​​​ക്കേ​​​റ്റാ​​​ണു മ​​​രി​​​ച്ച​​​തെ​​​ന്നു പോ​​​ലീ​​​സ് പ​​​റ​​​ഞ്ഞു. പ​​​രേ​​​ത​​​നാ​​​യ വാ​​​സു​​​ദേ​​​വ​​​ന്‍റെ മ​​​ക​​​ൻ മു​​​ള​​​ക്ക​​​ൽ വീ​​​ട്ടി​​​ൽ ര​​​വി​​​പ്ര​​​സാ​​​ദ് (33) ആ​​​ണു മ​​​രി​​​ച്ച​​​ത്.

ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ​​​യാ​​ണു പാ​​​ട​​​ത്ത് ര​​​വി​​​യെ മ​​​രി​​​ച്ച​​​നി​​​ല​​​യി​​​ൽ ക​​​ണ്ടെ​​​ത്തി​​​യ​​​ത്. ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം രാ​​​ത്രി ബൈ​​​ക്ക് ത​​​ക​​​രാ​​​റി​​​ലാ​​​യ​​​തി​​​നെ​​ത്തു​​​ട​​​ർ​​​ന്ന് മ​​​റ്റൊ​​​രു കൃ​​​ഷി​​​യി​​​ട​​​ത്തി​​​ലൂ​​​ടെ​​​യു​​​ള്ള ന​​​ട​​​വ​​​ഴി​​​യി​​​ലൂ​​​ടെ വീ​​ട്ടി​​ലേ​​ക്കു പോ​​​കു​​​ന്ന​​​തി​​​നി​​​ടെ​​യാ​​ണ് അ​​​പ​​​ക​​​ട​​​മു​​​ണ്ടാ​​​യ​​​ത്. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ ആ​​​റോ​​​ടെ കൃ​​​ഷി​​​യി​​​ട​​​ത്തി​​​ന്‍റെ ഉ​​​ട​​​മ ത​​​ത്ത​​​ന​​​പ്പു​​​ള്ളി സ്വ​​​ദേ​​​ശി മ​​​നോ​​​ജ് സ്ഥ​​​ല​​​ത്തെ​​​ത്തി​​​യ​​​പ്പോ​​​ഴാ​​ണു ര​​​വി മ​​​രി​​​ച്ചു​​​കി​​​ട​​​ക്കു​​​ന്ന​​​ത് ക​​​ണ്ട​​​ത്.

തു​​​ട​​​ർ​​​ന്ന് മ​​​നോ​​​ജ് കൊ​​​പ്പം പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നി​​​ലെ​​​ത്തി വി​​​വ​​​രം അ​​​റി​​​യി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. പോ​​​ലീ​​​സ് മ​​​നോ​​​ജി​​​നെ ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്തി​​​ട്ടു​​​ണ്ട്. മ​​​നോ​​​ജി​​​നെ​​​തി​​​രേ മ​​​നഃ​​​പൂ​​​ർ​​​വ​​​മ​​​ല്ലാ​​​ത്ത ന​​​ര​​​ഹ​​​ത്യ​​​ക്കു കേ​​​സെ​​​ടു​​​ക്കു​​​മെ​​​ന്നു കൊ​​​പ്പം പോ​​​ലീ​​​സ് അ​​​റി​​​യി​​​ച്ചു. പ​​​ട്ടാ​​​ന്പി താ​​​ലൂ​​​ക്ക് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പോ​​​സ്റ്റ്മോ​​​ർ​​​ട്ട​​​ത്തി​​​നു​​​ശേ​​​ഷം മൃ​​​ത​​​ദേ​​​ഹം ബ​​​ന്ധു​​​ക്ക​​​ൾ​​​ക്കു വി​​​ട്ടു​​​കൊ​​​ടു​​​ത്തു. സു​​​മ​​​തി​​​യാ​​​ണ് അ​​​മ്മ. സ​​​ഹോ​​​ദ​​​ര​​​ൻ: ഹ​​​രി​​​പ്ര​​​സാ​​​ദ്.

Kerala

ബം​ഗ​ളൂ​രു​വി​ലേ​യ്ക്ക് പോ​യ താ​നൂ​ര്‍ സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ കാ​ണാ​നി​ല്ലെ​ന്ന് പ​രാ​തി; അ​ന്വേ​ഷ​ണം തു​ട​ങ്ങി പോ​ലീ​സ്

മ​ല​പ്പു​റം: ബം​ഗ​ളൂ​രു​വി​ലേ​യ്ക്ക് പോ​യ മ​ല​പ്പു​റം താ​നൂ​ര്‍ സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ കാ​ണാ​നി​ല്ലെ​ന്ന് പ​രാ​തി. താ​നൂ​ര്‍ സ്വ​ദേ​ശി ഇം​തി​യാ​സി​നെ​യാ​ണ് (25) കാ​ണാ​താ​യ​ത്.

ന​ഴ്സിം​സ് പ​ഠ​ന​ത്തി​ന്‍റെ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് വാ​ങ്ങാ​നാ​യി ബെം​ഗ​ളൂ​രു​വി​ലേ​ക്ക് പോ​യ​താ​ണ് ഇം​തി​യാ​സ്. സം​ഭ​വ​ത്തി​ല്‍ കു​ടും​ബ​ത്തി​ന്‍റെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ താ​നൂ​ര്‍ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റ് ഏ​ഴി​ന് ബെം​ഗ​ളൂ​രു​വി​ല്‍ എ​ത്തി​യ ഉ​ട​ന്‍ ഇം​തി​യാ​സ് വീ​ട്ടു​കാ​രെ ഫോ​ണി​ല്‍ വി​ളി​ച്ച് എ​ത്തി​യ വി​വ​രം അ​റി​യി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ അ​തി​നു​ശേ​ഷം ഇ​യാ​ളെ​ക്കു​റി​ച്ച് യാ​തൊ​രു വി​വ​ര​വു​മി​ല്ല. ഫോ​ണ്‍ സ്വി​ച്ച് ഓ​ഫ് ചെ​യ്ത നി​ല​യി​ലാ​ണ്.

കോ​ള​ജി​ല്‍ അ​ന്വേ​ഷി​ച്ചെ​ങ്കി​ലും അ​വി​ടെ​യും എ​ത്തി​യി​ട്ടി​ല്ലെ​ന്നാ​ണ് ല​ഭി​ക്കു​ന്ന വി​വ​രം. ദി​വ​സ​ങ്ങ​ള്‍ ക​ഴി​ഞ്ഞി​ട്ടും വി​വ​ര​മൊ​ന്നു​മി​ല്ലാ​ത്ത​തി​നെ തു​ട​ര്‍​ന്ന് ബ​ന്ധു​ക്ക​ള്‍ പോ​ലീ​സി​നെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു. അ​വ​സാ​ന​മാ​യി ഫോ​ണ്‍ സ​ന്ദേ​ശം ല​ഭി​ച്ച ലൊ​ക്കേ​ഷ​ന്‍ കേ​ന്ദ്രീ​ക​രി​ച്ചും ബം​ഗ​ളൂ​രു പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യും താ​നൂ​ര്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ര്‍​ജ്ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്.

 

Kerala

പ​ട്ടാ​മ്പി​യി​ൽ കാ​ട്ടു​പ​ന്നി​ക്ക് വ​ച്ച വൈ​ദ്യു​തി ലൈ​നി​ൽ ത​ട്ടി ഷോ​ക്കേ​റ്റു; യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം

പാ​ല​ക്കാ​ട്∙ പ​ട്ടാ​മ്പി ത​ത്ത​നം​പു​ള്ളി​യി​ൽ കൃ​ഷി​യി​ട​ത്തി​ലേ​ക്ക് എ​ത്തു​ന്ന കാ​ട്ടു​പ​ന്നി​ക്ക് വ​ച്ച വൈ​ദ്യു​തി ലൈ​നി​ൽ ത​ട്ടി ഷോ​ക്കേ​റ്റ് യു​വാ​വ് മ​രി​ച്ചു. ത​ത്ത​നം​പു​ള്ളി മു​ള്ള​ത്ത്പ​ടി ര​വി​പ്ര​സാ​ദ് (30) ആ​ണ് മ​രി​ച്ച​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്.

ജോ​ലി ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് വ​രു​മ്പോ​ൾ ബൈ​ക്ക് ത​ക​രാ​റാ​യ​തി​നെ തു​ട​ർ​ന്ന് മ​റ്റൊ​രു വ​ഴി​യി​ലൂ​ടെ ന​ട​ന്നു വ​രു​മ്പോ​ൾ ഷോ​ക്കേ​റ്റു മ​രി​ച്ച​താ​കാ​മെ​ന്നാ​ണ് സം​ശ​യം. വ​യ​ലി​ന്റെ ഉ​ട​മ ഇ​ന്ന് രാ​വി​ലെ പാ​ട​ത്ത് എ​ത്തി​യ​പ്പോ​ഴാ​ണ് ര​വി​പ്ര​സാ​ദി​നെ മ​രി​ച്ചു കി​ട​ക്കു​ന്ന നി​ല​യി​ൽ ക​ണ്ട​ത്.

തു​ട​ർ​ന്ന് കൊ​പ്പം പൊ​ലീ​സി​ൽ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. വ​യ​ലി​ന്‍റെ ഉ​ട​മ​യ്ക്കെ​തി​രെ മ​ന​പ്പൂ​ർ​വ​മ​ല്ലാ​ത്ത ന​ര​ഹ​ത്യ​ക്ക് കൊ​പ്പം പോ​ലീ​സ് കേ​സെ​ടു​ത്തു.

Kerala

കു​റ്റി​പ്പു​റ​ത്ത് സ്കൂ​ട്ട​ർ നി​യ​ന്ത്ര​ണം​വി​ട്ട് താ​ഴ്ച​യി​ലേ​ക്ക് മ​റി​ഞ്ഞു; യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം

മ​ല​പ്പു​റം: കു​റി​പ്പു​റ​ത്ത് സ്‌​കൂ​ട്ട​ര്‍ നി​യ​ന്ത്ര​ണം വി​ട്ട് താ​ഴ്ച​യി​ലേ​ക്ക് മ​റി​ഞ്ഞ് യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം. പൊ​ന്നാ​നി പു​റ​ത്തൂ​ര്‍ തൃ​ത്ത​ല്ലൂ​ര്‍ കു​ന്നു​ങ്ങ​ല്‍ സ്വ​ദേ​ശി കു​ള​ത്ത് അ​ബ്ദു​ല്‍ റ​സാ​ഖി​ന്‍റെ മ​ക​ന്‍ മു​ഹ​മ്മ​ദ് റി​ഷാ​ല്‍ (19) ആ​ണ് മ​രി​ച്ച​ത്. കു​റ്റി​പ്പു​റം കൊ​ള​ക്കാ​ട്ട് ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.

ഒ​രു വി​വാ​ഹ​സ​ൽ​ക്കാ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നാ​യാ​ണ് റി​ഷാ​ലും സു​ഹൃ​ത്തും സ്കൂ​ട്ട​റി​ൽ യാ​ത്ര​തി​രി​ച്ച​ത്. വ​ഴി അ​റി​യാ​ത്ത​തി​നാ​ൽ ഗൂ​ഗി​ൾ മാ​പ്പി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​യി​രു​ന്നു യാ​ത്ര. കൊ​ള​ക്കാ​ട് ഇ​റ​ക്കം ഇ​റ​ങ്ങു​ന്ന​തി​നി​ടെ ഇ​വ​ര്‍ സ​ഞ്ച​രി​ച്ച സ്‌​കൂ​ട്ട​ര്‍ നി​യ​ന്ത്ര​ണം വി​ട്ട് റോ​ഡ​രി​കി​ലെ താ​ഴ്ച​യി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു.

അ​പ​ക​ട​ത്തി​ല്‍ നെ​ഞ്ചി​ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ മു​ഹ​മ്മ​ദ് റി​ഷാ​ലി​നെ ഉ​ട​ന്‍ ത​ന്നെ കോ​ട്ട​ക്ക​ലി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. തു​ട​ർ​ന്ന് പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ച്ചു. എ​ന്നാ​ൽ, പോ​ലീ​സ് മേ​ഖ​ല​യി​ലെ​ത്തി​യി​ട്ടും അ​പ​ക​ടം ന​ട​ന്ന സ്ഥ​ലം തി​രി​ച്ച​റി​യാ​നാ​യി​ല്ല.

ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന കൂ​ട്ടു​കാ​ര​ന് അ​പ​ക​ടം ന​ട​ന്ന സ്ഥ​ലം കൃ​ത്യ​മാ​യി അ​റി​യാ​ത്ത​തി​നാ​ല്‍ ഏ​റെ തെ​ര​ച്ചി​ലി​ന് ശേ​ഷം രാ​ത്രി വൈ​കി​യാ​ണ് പോ​ലീ​സി​ന് സ്ഥ​ലം ക​ണ്ടെ​ത്താ​ന്‍ സാ​ധി​ച്ച​ത്. മാ​താ​വ്: സ​ക്കീ​ന. സ​ഹോ​ദ​ര​ങ്ങ​ള്‍: റി​ഫാ​നി​യ, റ​സ​ല്‍.

District News

ക​ഞ്ചാ​വു​മാ​യി യു​വാ​വ് പി​ടി​യി​ല്‍

മാ​ന​ന്ത​വാ​ടി: ബാ​വ​ലി എ​ക്‌​സൈ​സ് ചെ​ക്‌​പോ​സ്റ്റി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ 50ഗ്രാം ​ക​ഞ്ചാ​വു​മാ​യി പാ​ല​ക്കാ​ട് സ്വ​ദേ​ശി പി​ടി​യി​ല്‍. ഒ​റ്റ​പ്പാ​ലം ചെ​റു​പ്പു​ള​ശേ​രി മ​ഞ്ജു​ളി പ​റ​മ്പി​ല്‍ എം.​സി. ജി​ഥു​ന്‍ (26) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

മാ​ന​ന്ത​വാ​ടി എ​ക്‌​സൈ​സ് സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ പി.​എ. ജോ​സ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ മാ​ന​ന്ത​വാ​ടി സ​ര്‍​ക്കി​ളും സം​ഘ​വും ബാ​വ​ലി എ​ക്‌​സൈ​സ് ചെ​ക്ക്‌​പോ​സ്റ്റ് സം​ഘ​വും സം​യു​ക്ത​മാ​യി ഇ​ന്ന​ലെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്. എ​ന്‍​ഡി​പി​എ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തു. പ​രി​ശോ​ധ​ന​യി​ല്‍ അ​സി​സ്റ്റ​ന്‍റ് എ​ക്‌​സൈ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ കെ.​കെ. അ​ജ​യ​കു​മാ​ര്‍, സി​വി​ല്‍ എ​ക്‌​സൈ​സ് ഓ​ഫീ​സ​ര്‍​മാ​രാ​യ അ​തു​ല്‍ ആ​ന​ന്ദ്, അ​മ​ല്‍ ജി​ഷ്ണു, കെ.​എം. മ​ഹേ​ഷ്, ഒ. ​ഷാ​ഫി, സി​വി​ല്‍ എ​ക്‌​സൈ​സ് ഓ​ഫീ​സ​ര്‍ ഡ്രൈ​വ​ര്‍ പി. ​ഷിം​ജി​ത്ത് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

 

Kerala

യു​വാ​വി​നെ ആ​ക്ര​മി​ച്ച കേ​സി​ൽ ഒ​ളി​വി​ലാ​യി​രു​ന്ന പ്ര​തി അ​റ​സ്റ്റി​ൽ

കൊ​ച്ചി: കോ​ത​മം​ഗ​ല​ത്ത് വ​ച്ച് യു​വാ​വി​നെ ആ​ക്ര​മി​ച്ച കേ​സി​ൽ ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന പ്ര​തി അ​റ​സ്‌​റ്റി​ൽ. ത​ങ്ക​ളം ജ​വ​ഹ​ർ കോ​ള​നി ക​രോ​ട്ട് പു​ത്ത​ൻ​പു​ര വീ​ട്ടി​ൽ മു​ഹ​മ്മ​ദ് മു​നീ​ർ (സെ​ബാ​ട്ടി-32) നെ​യാ​ണ് കോ​ത​മം​ഗ​ലം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ൽ ആ​ണ് സം​ഭ​വം. കേ​സി​ലെ മ​റ്റ് ര​ണ്ട് പ്ര​തി​ക​ളെ മു​ൻ​പ് പി​ടി​കൂ​ടി​യി​രു​ന്നു. തു​ട​ർ​ന്നു​ള്ള അ​ന്വേ​ഷ​ണ​ത്തി​ൽ കോ​ത​മം​ഗ​ലം അ​ങ്ങാ​ടി​ക്ക​ര ഭാ​ഗ​ത്ത് നി​ന്ന് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

പി​ടി​കൂ​ടി​യ സ​മ​യം ഇ​യാ​ളു​ടെ പ​ക്ക​ൽ നി​ന്നും 0.29 ഗ്രാം ​എം​ഡി​എം​എ​യും ക​ണ്ടെ​ടു​ത്തു. മ​യ​ക്കു മ​രു​ന്നു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഗാ​ന്ധി ന​ഗ​ർ, പെ​രു​മ്പാ​വൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ ഇ​യാ​ൾ​ക്കെ​തി​രെ കേ​സു​ക​ളു​ണ്ട്. സ​ബ് ഇ​ൻ​സ്പെ​ക്ട​ർ എ​ൽ​ദോ പോ​ളി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് കേ​സ് അ​ന്വേ​ഷി​ച്ച​ത്.

District News

ഇ​രു​മ്പു​പാ​ല​ത്തി​ല്‍നി​ന്ന് യുവാവ് ആ​മ​യി​ഴ​ഞ്ചാ​ന്‍ തോട്ടിലേക്കു വീണു

പേ​രൂ​ര്‍​ക്ക​ട: വ​ഞ്ചി​യൂ​ര്‍ ഉ​പ്പി​ലാ​മൂ​ട് ഇ​രു​മ്പു​പാ​ല​ത്തി​ല്‍നി​ന്നു താ​ഴേ​ക്കു​വീ​ണ യു​വാ​വ് വെ​ള്ള​ത്തി​ല്‍​ക്കി​ട​ന്ന​ത് അ​ര​മ​ണി​ക്കൂ​ര്‍..! ഒ​ടു​വി​ല്‍ തി​രു​വ​ന​ന്ത​പു​രം ഫ​യ​ര്‍‌​സ്റ്റേ​ഷ​നി​ല്‍നി​ന്ന് ഫ​യ​ര്‍​ആ​ന്റ് റ​സ്‌​ക്യു ഓ​ഫീ​സ​ര്‍​മാ​രാ​യ സാ​ജ​ന്‍ സൈ​മ​ണ്‍, ഹ​രി​ലാ​ല്‍, റ​ഫീ​സ്, സേ​നാം​ഗം ന​ന്ദ​കു​മാ​ര്‍ എ​ന്നി​വ​രാ​ണ് ഇ​യാ​ള്‍​ക്ക് ര​ക്ഷ​യാ​യ​ത്.
വ​ഞ്ചി​യൂ​ര്‍ ഋ​ഷി​മം​ഗ​ലം സ്വ​ദേ​ശി ആ​ന​ന്ദ് (50) ആ​ണ് ഈ ​ഭാ​ഗ​ത്തെ ആ​മ​യി​ഴ​ഞ്ചാ​ന്‍ തോ​ട്ടി​ലേ​ക്കു വീ​ണ​ത്.

ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ ഒ​രു​മ​ണി​യോ​ടെ യായിരുന്നു സം​ഭ​വം. ഒ​രു സു​ഹൃ​ത്തി​നെ​ക്ക​ണ്ട​ശേ​ഷം സ്‌​കൂ​ട്ട​റി​ല്‍ വീ​ട്ടി​ലേ​ക്കു വ​രി​ക​യാ​യി​രു​ന്നു ആ​ന​ന്ദ്. ഇ​തി​നി​ടെ ഇ​രു​മ്പു​പാ​ല​ത്തി​ന​ടു​ത്തെ​ത്തി​യ​പ്പോ​ള്‍ സ്‌​കൂ​ട്ട​ര്‍ നിർത്തിയിട്ടശേഷം ഇ​രു​മ്പു​പാ​ല​ത്തി​നു മു​ക​ളി​ല്‍ ക​യ​റി​യി​രു​ന്നു ഫോ​ണ്‍ ചെ​യ്യാ​ന്‍ തു​ട​ങ്ങി. ഇ​തി​നി​ടെ അ​ബ​ദ്ധ​ത്തി​ല്‍ തോ​ട്ടി​ലേ​ക്കു വീ​ഴു​ക​യാ​യി​രു​ന്നു. പാ​ല​ത്തി​നു സ​മീ​പം മാ​ലി​ന്യ​നി​ക്ഷേ​പം ന​ട​ക്കു​ന്നു​ണ്ടോ​യെ​ന്ന് അറി​യു​ന്ന​തി​നെ​ത്തി​യ ന​ഗ​ര​സ​ഭാ ജീ​വ​ന​ക്കാ​ര​നാ​യ സു​രേ​ഷ്ബാ​ബു​വാ​ണ് ആ​ന​ന്ദ് വെ​ള്ള​ത്തി​ല്‍​ക്കി​ട​ക്കു​ന്ന​ത് ക​ണ്ട​ത്.

അ​സ​മ​യ​ത്ത് റോ​ഡ​രി​കി​ല്‍ സ്‌​കൂ​ട്ട​ര്‍ ഇ​രു​ന്ന​തും ഒ​രു സ്മാ​ര്‍​ട്ട് ഫോ​ണ്‍ ഇ​തി​നു സ​മീ​പ​ത്തു​കി​ട​ന്ന​തും സം​ശ​യ​മു​ണ്ടാ​ക്കി. തു​ട​ര്‍​ന്നു ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ വെ​ള്ള​ത്തി​ല്‍​ക്കി​ട​ന്ന് കൈ​കാ​ലു​ക​ളിട്ടടിക്കു​ന്ന​യാ​ളെ കാ​ണാ​നാ​യി. ഉ​ട​ന്‍​ത​ന്നെ പോ​ലീ​സി​ലും ഫ​യ​ര്‍​ഫോ​ഴ്‌​സി​ലും വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

ഫ​യ​ര്‍​ഫോ​ഴ്‌​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ത്തി ഏ​ണി​യു​ടെ​യും ക​യ​റി​ന്‍റെ​യും സ​ഹാ​യ​ത്തോ​ടെ​യാ​ണ് ആ​ന​ന്ദി​നെ പു​റ​ത്തെ​ത്തി​ച്ച​ത്. വീ​ഴ്ച​യി​ല്‍ നെ​റ്റി​ക്കു പ​രി​ക്കേ​റ്റ ആ​ന​ന്ദ് ആ​ശു​പ​ത്രി​യി​ല്‍ പ്രാ​ഥ​മി​ക ചി​കി​ത്സ തേ​ടി.

Kerala

പു​ന​ലൂ​രി​ൽ ട്രെ​യി​ൻ ഇ​ടി​ച്ച് യു​വാ​വി​ന് ഗു​രു​ത​ര പ​രി​ക്ക്

കൊ​ല്ലം: പു​ന​ലൂ​രി​ൽ ട്രെ​യി​ൻ ഇ​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ യു​വാ​വി​ന് ഗു​രു​ത​ര പ​രി​ക്ക്. കാ​ഞ്ഞി​ര​വി​ള ഈ​ട്ടി​വി​ള വീ​ട്ടി​ൽ അ​ജി (40) ആ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ഇ​രു​കാ​ലു​ക​ൾ​ക്കും ഇ​ട​തു​കൈ​യ്ക്കും സാ​ര​മാ​യ പ​രി​ക്കേ​റ്റ ഇ​യാ​ളെ വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

ബു​ധ​നാ​ഴ്ച രാ​ത്രി എ​ട്ടോ​ടെ പു​ന​ലൂ​രി​ൽ​നി​ന്നും കൊ​ല്ല​ത്തേ​ക്ക് സ​ർ​വീ​സ് ന​ട​ത്തി​യ മെ​മു ട്രെ​യി​ൻ ഇ​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. കൊ​ല്ലം - ചെ​ങ്കോ​ട്ട റെ​യി​ൽ​വേ പാ​ത​യി​ൽ പു​ന​ലൂ​ർ പ​ത്തേ​ക്ക​റി​ന് സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം.

അ​പ​ക​ട​സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന നാ​ട്ടു​കാ​ർ ചേ​ർ​ന്ന് ഉ​ട​ൻ​ത​ന്നെ അ​ജി​യെ പു​ന​ലൂ​ർ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. പ്രാ​ഥ​മി​ക ചി​കി​ത്സ ന​ൽ​കി​യ ശേ​ഷ​മാ​ണ് തു​ട​ർ​ചി​കി​ത്സ​യ്ക്കാ​യി തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് കൊ​ണ്ടു​പോ​യ​ത്.

 

Kerala

കു​ടും​ബ​വ​ഴ​ക്കി​നി​ടെ ചി​ല്ല് ത​ക​ർ​ത്തു; കൈ​മു​റി​ഞ്ഞ് ര​ക്തം വാ​ർ​ന്ന് യു​വാ​വ് മ​രി​ച്ചു

കൊ​ച്ചി: ഏ​ലൂ​രി​ൽ കു​ടും​ബ​വ​ഴ​ക്കി​നെ​ത്തു​ട​ർ​ന്നു​ണ്ടാ​യ പ്ര​കോ​പ​ന​ത്തി​ൽ അ​ടു​ക്ക​ള വാ​തി​ലി​ന്‍റെ ചി​ല്ല് ത​ക​ർ​ത്ത യു​വാ​വ് കൈ​മു​റി​ഞ്ഞ് ര​ക്തം വാ​ർ​ന്നു മ​രി​ച്ചു. മ​ഞ്ഞു​മ്മ​ൽ ചാ​ല​നാ​ട്ടു​വീ​ട്ടി​ൽ പ്ര​വീ​ൺ (49) ആ​ണ് മ​രി​ച്ച​ത്. ചൊ​വ്വാ​ഴ്ച രാ​ത്രി പ​ത്ത​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

വീ​ട്ടി​ലെ വാ​ക്കു​ത​ർ​ക്ക​ത്തി​നി​ട​യി​ൽ ക​ലി​പൂ​ണ്ട പ്ര​വീ​ൺ അ​ടു​ക്ക​ള വാ​തി​ലി​ന്‍റെ ചി​ല്ല് അ​ടി​ച്ചു​ത​ക​ർ​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നി​ട​യി​ൽ കൈ​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് ര​ക്തം വാ​ർ​ന്ന​തി​നെ തു​ട​ർ​ന്ന് അ​ദ്ദേ​ഹം ഉ​ട​ൻ ത​ന്നെ കു​ളി​മു​റി​യി​ൽ ക​യ​റി വാ​തി​ല​ട​ച്ചു. ഏ​റെ നേ​രം ക​ഴി​ഞ്ഞി​ട്ടും വാ​തി​ൽ തു​റ​ക്കാ​ത്ത​തി​നാ​ൽ വീ​ട്ടു​കാ​ർ പ​രി​ഭ്രാ​ന്ത​രാ​യി ഏ​ലൂ​ർ പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി വാ​തി​ൽ തു​റ​ന്ന് പ്ര​വീ​ണി​നെ ഉ​ട​ൻ ത​ന്നെ എ​റ​ണാ​കു​ളം ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും, ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ മൂ​ന്ന​ര​യോ​ടെ മരിച്ചു. പോ​സ്റ്റ്‌​മോ​ർ​ട്ടം ന​ട​പ​ടി​ക​ൾ​ക്ക് ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് കൈ​മാ​റി. ഷിം​ന​യാ​ണ് ഭാ​ര്യ. ആ​ൻ​ഡ്രി​യ, അ​ജോ​യ് എ​ന്നി​വ​രാ​ണ് മ​ക്ക​ൾ.

District News

പ​നി​ബാ​ധി​ച്ച് യു​വാ​വ് മ​രി​ച്ചു

അ​ള​ഗ​പ്പ​ന​ഗ​ര്‍: പ​നി​ബാ​ധി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു. എ​രി​പ്പോ​ട് ആ​മ്പി​ലി ക​ള​രി​ക്ക​ല്‍ ത​ങ്ക​പ്പ​ന്‍റെയും ല​ത​യു​ടെ​യും മ​ക​ന്‍ അ​ന​ന്തു​കൃ​ഷ്ണ​ന്‍ (25) ആ​ണ് മ​രി​ച്ച​ത്. ഒ​രാ​ഴ്ച മു​മ്പാ​ണ് പ​നി തു​ട​ങ്ങി​യ​ത്. ക​ഴി​ഞ്ഞ​ദി​വ​സം പു​തു​ക്കാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി. പ​നി മൂ​ര്‍​ച്ഛി​ച്ച​തി​നെ തു​ട​ര്‍​ന്ന് തൃശൂർ മെ​ഡി​ക്ക​ല്‍ കോ​ളജി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. ഇന്നലെ പു​ല​ര്‍​ച്ചെ മ​രി​ച്ചു. ആ​മ്പ​ല്ലൂ​രി​ല്‍ കാ​ര്‍ വ​ര്‍​ക്ക്‌​ഷോ​പ്പി​ല്‍ മെ​ക്കാ​നി​ക്കാ​ണ് അ​ന​ന്ത​കൃ​ഷ്ണ​ന്‍.

District News

വെ​ള്ള​ക്കെ​ട്ടി​ല്‍ വീ​ണ് പ​രി​ക്കേ​റ്റ യു​വാ​വ് മ​രി​ച്ചു

കോ​ഴി​ക്കോ​ട്: വെ​ള്ള​ക്കെ​ട്ടി​ല്‍ വീ​ണ് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു. പെ​രു​വ​യ​ല്‍ കൊ​ണാ​റ​മ്പ് സ്വ​ദേ​ശി സു​ഹൈ​ല്‍ (38) ആ​ണ് മ​രി​ച്ച​ത്. കോ​ഴി​ക്കോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് മ​രി​ച്ച​ത്. ഇ​ക്ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച രാ​ത്രി 10 മ​ണി​യോ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. പ്ര​ദേ​ശ​ത്ത് പെ​യ്ത ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ര്‍​ന്ന് സ​മീ​പ​ത്തെ ചെ​റു​പു​ഴ ക​ര​ക​വി​ഞ്ഞ് സു​ഹൈ​ലി​ന്‍റെ വീ​ടി​നോ​ട് ചേ​ര്‍​ന്നു​ള്ള വ​യ​ലി​ല്‍ വെ​ള്ളം ക​യ​റി​യി​രു​ന്നു.

സു​ഹൃ​ത്തു​ക്ക​ള്‍​ക്കൊ​പ്പം എ​ത്തി​യ സു​ഹൈ​ല്‍ അ​ബ​ദ്ധ​ത്തി​ല്‍ കാ​ല്‍​വ​ഴു​തി വെ​ള്ള​ത്തി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. ഇ​രു​ട്ടും ചെ​ളി​യും ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​ന് ത​ട​സം സൃ​ഷ്ടി​ച്ചു​വെ​ങ്കി​ലും ഏ​റെ ശ്ര​മ​ക​ര​മാ​യി നാ​ട്ടു​കാ​രും സു​ഹൃ​ത്തു​ക്ക​ളും ചേ​ര്‍​ന്ന് സു​ഹൈ​ലി​നെ പു​റ​ത്തെ​ടു​ത്തു. ഉ​ട​ന്‍ ത​ന്നെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ലും തു​ട​ര്‍​ന്ന് വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. ശ്വാ​സ​കോ​ശ​ത്തി​നും ആ​ന്ത​രി​ക അ​വ​യ​വ​ങ്ങ​ള്‍​ക്കും സം​ഭ​വി​ച്ച ഗു​രു​ത​ര പ​രി​ക്കാ​ണ് മ​ര​ണ​കാ​ര​ണം.

 

Kerala

കോ​ഴി​ക്കോ​ട് മു​ണ്ടു​പാ​ല​ത്ത് യു​വാ​വ് മ​രി​ച്ച നി​ല​യി​ല്‍

കോ​ഴി​ക്കോ​ട്: മു​ണ്ടു​പാ​ല​ത്ത് യു​വാ​വി​നെ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി. സം​ഭ​വം കൊ​ല​പാ​ത​ക​മാ​ണെ​ന്ന് സം​ശ​യം ഉ​യ​ർ​ന്നി​ട്ടു​ണ്ട്. ഇ​രി​ങ്ങ​ല്ലൂ​ര്‍ സ്വ​ദേ​ശി ഷെ​രീ​ഫ് അ​ഹ​മ്മ​ദി​നെ​യാ​ണ് വാ​ട​ക​വീ​ട്ടി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി നാ​യ​ക​ള്‍ കൂ​ട്ട​മാ​യി ക​ര​ച്ചി​ലാ​യി​രു​ന്നെ​ന്നും ന​ല്ല മ​ഴ​യാ​യ​തി​നാ​ല്‍ ശ്ര​ദ്ധി​ച്ചി​ല്ലെ​ന്നു​മാ​ണ് അ​യ​ല്‍​വാ​സി​യു​ടെ മൊ​ഴി. ഷെ​രീ​ഫ് അ​ഹ​മ്മ​ദി​ന്‍റെ സു​ഹൃ​ത്താ​ണ് മ​ര​ണ വി​വ​രം പ​ന്തീ​ര​ങ്കാ​വ് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ അ​റി​യി​ച്ച​ത്. ഇ​തോ​ടെ​യാ​ണ് പോ​ലീ​സ് എ​ത്തി പ​രി​ശോ​ധി​ക്കു​ന്ന​ത്.

അ​തേ​സ​മ​യം ല​ഹ​രി ഉ​പ​യോ​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട മ​ര​ണ​മാ​ണെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യി നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു. എ​ട്ടു​മാ​സം മു​മ്പ് വ​ണ്ടി ക​ച്ച​വ​ട​ക്കാ​ര്‍​ക്കാ​ണ് വീ​ട് വാ​ട​ക​യ്ക്ക് ന​ല്‍​കി​യ​തെ​ന്നാ​ണ് വി​വ​രം. ഇ​വി​ടെ സ്ഥി​രം താ​മ​സ​ക്കാ​ർ ഉ​ണ്ടാ​വാ​റി​ല്ലെ​ന്നും നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു.

District News

ക​ട​മു​റി​ക്കു​ള്ളി​ലെ കി​ണ​റ്റി​ൽ വീ​ണ എ​ട്ടു​വ​യ​സു​കാ​രി​യെ ര​ക്ഷ​പ്പെ​ടു​ത്തി യു​വാ​വ്

തൃ​ശൂ​ർ: അ​ച്ഛ​നോ​ടൊ​പ്പം വാ​ട​ക​മു​റി കാ​ണാ​നെ​ത്തി കി​ണ​റ്റി​ൽ വീ​ണ എ​ട്ടു​വ​യ​സു​കാ​രി​യെ ര​ക്ഷ​പ്പെ​ടു​ത്തി യു​വാ​വ്. എ​റ​ണാ​കു​ള​ത്തു​ള്ള ക​ല്യാ​ൺ ജ്വ​ല്ലേ​ഴ്സ് ജീ​വ​ന​ക്കാ​ര​നാ​യ കാ​രൂ​ർ ത​ങ്ങാ​ലൂ​ർ പ​ള്ളി​ക്കു സ​മീ​പം എ​ട​ത്ത​ര​വീ​ട്ടി​ൽ സു​രേ​ഷ് കു​മാ​റി​ന്‍റെ​യും സി​ന്ധു​വി​ന്‍റെ​യും മ​ക​ൻ ഹേ​മ​ന്ത് കൃ​ഷ്ണ​യാ​ണു (24) ര​ക്ഷ​ക​നാ​യ​ത്. വി​യ്യൂ​ർ റോ​സ ബ​സാ​ർ നാ​രാ​യ​ണീ​യ​ത്തി​ൽ അ​മ്മ​യു​ടെ അ​നി​യ​ത്തി സ​ന്ധ്യ​യു​ടെ വീ​ട്ടി​ലാ​ണു താ​മ​സം. വി​യ്യൂ​ർ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​നു മു​ന്നി​ൽ രാ​ത്രി ഏ​ഴ​ര​യോ​ടെ​യാ​ണു സം​ഭ​വം.

വാ​ട​ക​മു​റി​ക്ക​ക​ത്തു​ള്ള വാ​തി​ൽ തു​റ​ന്നാ​ലു​ട​ൻ ആ​ൾ​മ​റ​യി​ല്ലാ​ത്ത കി​ണ​റാ​ണ്. കു​ട്ടി​യും അ​ച്ഛ​നും മു​റി​ക്കു​ള്ളി​ൽ പ്ര​വേ​ശി​ച്ച​പ്പോ​ൾ ഇ​രു​ട്ടാ​യി​രു​ന്നു. കി​ണ​ർ ഉ​ള്ള​ത് അ​റി​യാ​തെ വാ​തി​ൽ തു​റ​ന്നു​ക​ട​ന്ന​പ്പോ​ഴാ​ണ് കു​ട്ടി കി​ണ​റ്റി​ൽ വീ​ണ​ത്. ഇ​തോ​ടെ കു​ട്ടി​യു​ടെ അ​ച്ഛ​ൻ ക​ട​മു​റി​ക്കു പു​റ​ത്തെ​ത്തി ആ​ളു​ക​ളോ​ടു വി​വ​രം പ​റ​യു​ക​യാ​യി​രു​ന്നു.

സ​മീ​പ​ത്തെ ക​ട​യി​ൽ പ​ച്ച​ക്ക​റി വാ​ങ്ങാ​ൻ എ​ത്തി​യ​താ​യി​രു​ന്നു ഹേ​മ​ന്ത് കൃ​ഷ്ണ. കേ​ട്ട​യു​ട​ൻ ക​ട​മു​റി​ക്കു​ള്ളി​ലെ​ത്തി ഫോ​ണി​ലെ ടോ​ർ​ച്ച് വെ​ളി​ച്ച​ത്തി​ൽ കു​ട്ടി വെ​ള്ള​ത്തി​ൽ മു​ങ്ങി​ത്താ​ഴു​ന്ന​തു ക​ണ്ട് കി​ണ​റ്റി​ലേ​ക്ക് എ​ടു​ത്തു​ചാ​ടു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് കു​ട്ടി​യെ ആ​ളു​ക​ൾ ഇ​ട്ടു​ന​ല്കി​യ പ​ച്ച​ക്ക​റി കൊ​ണ്ടു​വ​രു​ന്ന മ​ര​ക്കൂ​ട്ടി​ലേ​ക്കു​ക​യ​റ്റി​യാ​ണു ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. കി​ണ​റി​ന്‍റെ ആ​ൾ​മ​റ​യു​ടെ മ​റു​ഭാ​ഗ​ത്തു റോ​ഡാ​ണ്. കു​ന്നം​കു​ളം സ്വ​ദേ​ശി​യു​ടെ കു​ട്ടി​യാ​ണു കി​ണ​റ്റി​ൽ വീ​ണ​ത്.

സ്വ​യം​ര​ക്ഷ​പോ​ലും നോ​ക്കാ​തെ, സ​ന്ദ​ർ​ഭോ​ചി​ത​മാ​യി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ ഹേ​മ​ന്ത് കൃ​ഷ്ണ​യെ രാ​ജ​ൻ ജെ.​പ​ല്ല​ൻ എം​എ​ൽ​എ അ​നു​മോ​ദി​ച്ചു. കൗ​ൺ​സി​ല​ർ​മാ​രാ​യ അ​രു​ൺ ത​ട​ത്തി​ൽ, ജോ​യ് ബാ​സ്റ്റ്യ​ൻ ചാ​ക്കോ​ള, ഷി​ബു പൊ​റ​ത്തൂ​ർ, കോ​ല​ഴി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ സ​ന്തോ​ഷ് കോ​ല​ഴി , കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളാ​യ ശ​ശീ​ന്ദ്ര​ൻ കോ​പ്പാ​യി, പി.​ആ​ർ. രാ​ഗേ​ഷ്, സി.​എ​സ്. മു​ര​ളീ​ധ​ര​ൻ, രാ​ജാ​റാം എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​നു​മോ​ദി​ച്ചു.

Kerala

യു​വാ​വ് കി​ണ​റ്റി​ൽ‌ മ​രി​ച്ച നി​ല​യി​ൽ; അ​ന്വേ​ഷ​ണം തു​ട​ങ്ങി പോ​ലീ​സ്

കൊ​ല്ലം: പൂ​യ​പ്പ​ള്ളി​യി​ൽ കാ​ണാ​താ​യ യു​വാ​വി​നെ വീ​ടി​ന് സ​മീ​പ​ത്തെ കി​ണ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ക​രി​ങ്ങ​ന്നൂ​ർ സ്വ​ദേ​ശി ഗോ​പാ​ല​കൃ​ഷ്ണ​ന്‍റെ മ​ക​ൻ ച​ന്തു​വി​നെ​യാ​ണ് കി​ണ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ര​ണ്ട് ദി​വ​സ​മാ​യി ച​ന്തു​വി​നെ കാ​ണാ​നി​ല്ലാ​യി​രു​ന്നു​വെ​ന്ന് കു​ടും​ബാം​ഗ​ങ്ങ​ൾ പ​റ​യു​ന്നു.

വീ​ട്ടു​കാ​രും നാ​ട്ടു​കാ​രും ചേ​ർ​ന്ന് ന​ട​ത്തി​യ തെ​ര​ച്ചി​ലി​നി​ട​യി​ലാ​ണ് തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഒ​മ്പ​തോ​ടെ ച​ന്തു​വി​ന്‍റെ വീ​ടി​നു സ​മീ​പ​മു​ള്ള 'കു​ന്നി​ൻ​മുു​ക​ൾ'​എ​ന്ന പ്ര​ദേ​ശ​ത്തെ ആ​ളൊ​ഴി​ഞ്ഞ ഒ​രു വീ​ട്ടി​ൽ ര​ക്ത​ക്ക​റ ശ്ര​ദ്ധ​യി​ൽ പെ​ട്ട​ത്. തു​ട​ർ​ന്ന് സ​മീ​പ​വാ​സി​ക​ൾ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് വീ​ടി​നോ​ട് ചേ​ർ​ന്നു​ള്ള കാ​ടു​മൂ​ടി​യ കി​ണ​റ്റി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

പൂ​യ​പ്പ​ള്ളി പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും സ്ഥ​ല​ത്തെ​ത്തി​യാ​ണ് മൃ​ത​ദേ​ഹം കി​ണ​റ്റി​ൽ നി​ന്ന് പു​റ​ത്തെ​ടു​ത്ത​ത്. ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പോ​സ്റ്റ്‌​മോ​ർ​ട്ടം ന​ട​ത്തി​യ ശേ​ഷം സം​സ്കാ​രം ന​ട​ത്തി. സം​ഭ​വ​ത്തി​ൽ പൂ​യ​പ്പ​ള്ളി പോ​ലീ​സ് അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സെ​ടു​ത്ത് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

 

Kerala

ഓ​പ്പ​റേ​ഷ​ൻ ത​ണ്ട​ർ: 36 കു​പ്പി പു​തു​ച്ചേ​രി മ​ദ്യ​വു​മാ​യി യു​വാ​വ് പി​ടി​യി​ൽ

പ​ര​പ്പ​ന​ങ്ങാ​ടി: എ​ക്സൈ​സ് വ​കു​പ്പി​ന്‍റെ ‘ഓ​പ്പ​റേ​ഷ​ൻ ത​ണ്ട​ർ’ റെ​യ്ഡി​ന്‍റെ ഭാ​ഗ​മാ​യി പ​ര​പ്പ​ന​ങ്ങാ​ടി റെ​യി​ൽ​വേ​സ്റ്റേ​ഷ​നി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 36 കു​പ്പി പു​തു​ച്ചേ​രി മ​ദ്യ​വു​മാ​യി യു​വാ​വ് പി​ടി​യി​ൽ. പ​ശ്ചി​മ ബം​ഗാ​ൾ സ്വ​ദേ​ശി എ​സ്.​കെ. ഐ​സ​ക് ന്യൂ​ട്ട​ൻ (30) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

അ​ഡീ​ഷ​ണ​ൽ എ​ക്സൈ​സ് ക​മ്മി​ഷ​ണ​റു​ടെ ഉ​ത്ത​ര​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പ​ര​പ്പ​ന​ങ്ങാ​ടി എ​ക്സൈ​സ് റെ​യ്ഞ്ച് ഇ​ൻ​സ്പെ​ക്ട​ർ കെ.​ടി. ഷ​നൂ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ​യാ​യി​രു​ന്നു പ​രി​ശോ​ധ​ന. തീ​വ​ണ്ടി​യി​ൽ​നി​ന്നി​റ​ങ്ങി വ​ലി​യ ട്രാ​വ​ൽ ബാ​ഗി​ൽ മ​ദ്യം ഒ​ളി​പ്പി​ച്ച് റെ​യി​ൽ​വേ​സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്ത് നി​ർ​ത്തി​യി​ട്ടി​രു​ന്ന സ്കൂ​ട്ട​റി​ൽ ക​യ​റി​പ്പോ​കു​ന്ന​തി​നി​ട​യി​ലാ​ണ് എ​ക്സൈ​സ് സം​ഘം പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

മാ​ഹി​യി​ൽ​നി​ന്ന്‌ വ​ൻ​തോ​തി​ൽ മ​ദ്യം​വാ​ങ്ങി കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ എ​ത്തി​ച്ചു​കൊ​ടു​ക്കു​ന്ന സം​ഘ​ത്തി​ലെ പ്ര​ധാ​ന ക​ണ്ണി​യാ​ണ് ഇ​യാ​ളെ​ന്ന് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ അ​റി​യി​ച്ചു.

പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു. റെ​യ്ഡി​ൽ എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ​ക്ക് പു​റ​മേ പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ​മാ​രാ​യ പി.​വി. ജ​യ​കൃ​ഷ്ണ​ൻ, എ​ൻ. ര​ഞ്ജി​ത്ത്, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ നി​തി​ൻ, അ​നൂ​പ് എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

District News

യു​വാ​വ് കാ​റി​ൽ മ​രി​ച്ച നി​ല​യി​ൽ

ചെ​റു​വ​ള്ളി: പു​ന​ലൂ​ർ - പൊ​ൻ​കു​ന്നം ഹൈ​വേ​യി​ൽ ചെ​റു​വ​ള്ളി മ​ണ്ണ​നാ​നി​ക്കു സ​മീ​പം യു​വാ​വി​നെ കാ​റി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ചെ​റു​വ​ള്ളി തെ​ക്കും​ഭാ​ഗ​ത്ത് താ​മ​സി​ക്കു​ന്ന മ​ണി​മ​ല മേ​ലേ​മു​റി​യി​ൽ സ​നി​ൽ​കു​മാ​ർ (ദീ​പു-44) ആ​ണ് മ​രി​ച്ച​ത്. മ​ണി​ക്കൂ​റു​ക​ളോ​ളം കാ​റി​നു​ള്ളി​ൽ ആ​ളെ ക​ണ്ട​പ്പോ​ൾ ഉ​റ​ങ്ങു​ക​യാ​വു​മെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ സം​ശ​യി​ച്ചു.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം 5.30ന് ​സം​ശ​യം തോ​ന്നി​യ ചി​ല​ർ വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് മ​രി​ച്ച​താ​യി മ​ന​സി​ലാ​ക്കി​യ​ത്. മ​ണി​മ​ല പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​ന് ശേ​ഷ​മേ മ​ര​ണ​കാ​ര​ണം വെ​ളി​വാ​കൂ. മൃ​ത​ദേ​ഹം കാ​ഞ്ഞി​ര​പ്പ​ള്ളി ജ​ന​റ​ൽ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. മേ​ലേ​മു​റി​യി​ൽ ദാ​മോ​ദ​ര​നാ​ചാ​രി​യു​ടെ​യും സ​ര​ള​യു​ടെ​യും മ​ക​നാ​ണ്.

Kerala

യു​വാ​വി​നെ കാ​റി​ടി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച സം​ഭ​വം; പ്ര​തി അ​റ​സ്റ്റി​ൽ

പാ​ല​ക്കാ​ട്: അ​ധ്യാ​പ​ക നി​യ​മ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​ണ​മി​ട​പ്പാ​ടി​ന്‍റെ പേ​രി​ൽ യു​വാ​വി​നെ കാ​റി​ടി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച പ്ര​തി അ​റ​സ്റ്റി​ൽ. മു​ണ്ടൂ​ർ കാ​ഞ്ഞി​ക്കു​ളം സ്വ​ദേ​ശി​യാ​യ പി.​വി. അ​ജ​യ് ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

കോ​ങ്ങാ​ട് പോ​ലീ​സാ​ണ് അ​ജ​യ്‌​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ന്നി​മാ​രി സ്വ​ദേ​ശി ജി​ഷ്ണു​വി​നെ​യാ​ണ് കാ​ർ ഇ​ടി​ച്ചു കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​ത്. പ​രി​ക്കേ​റ്റ ജി​ഷ്ണു പാ​ല​ക്കാ​ട്ടെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

അ​ധ്യാ​പ​ക നി​യ​മ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​രി​ക്കേ​റ്റ യു​വാ​വ് അ​ജ​യ്ക്കും കേ​സി​ലെ ര​ണ്ടാം പ്ര​തി​യാ​യ അ​നൂ​പ് കു​മാ​റി​നും 35 ല​ക്ഷം രൂ​പ ന​ൽ​കി​യി​രു​ന്നു. ഇ​ത് തി​രി​കെ ചോ​ദി​ച്ച​തി​ന്‍റെ വൈ​രാ​ഗ്യ​ത്തി​ലാ​ണ് പ്ര​തി​ക​ൾ യു​വാ​വി​നെ ആ​ക്ര​മി​ക്കു​ക​യും കാ​റി​ൽ സ​ഞ്ച​രി​ക്കു​ന്ന​തി​നി​ടെ മ​റ്റൊ​രു ഒ​രു വാ​ഹ​നം കൊ​ണ്ടു​വ​ന്നി​ടി​ച്ച് അ​പാ​യ​പ്പെ​ടു​ത്താ​നും ശ്ര​മി​ച്ച​ത്. പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

District News

യു​വാ​വ് വീ​ട്ടി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ

കാ​ട്ടാ​ക്ക​ട: വീ​ര​ണ​കാ​വ് അ​രു​വി​ക്കു​ഴി​യി​ൽ വീ​ട്ടി​നു​ള്ളി​ൽ യു​വാ​വി​നെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. അ​രു​വി​ക്കു​ഴി,വീ​ര​ണ​കാ​വ് സ്വ​ദേ​ശി​യാ​യ കൃ​ഷ്ണ​ൻ​കു​ട്ടി​യു​ടെ​യും ച​ന്ദ്രി​ക​യു​ടെ​യും മ​ക​ൻ നി​ഷാ​ന്ത് (43)ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ യാ​യി​രു​ന്നു സം​ഭ​വം.

നാ​ട്ടു​കാ​രും ബ​ന്ധു​ക്ക​ളും പോ​ലീ​സി​നെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് കാ​ട്ടാ​ക്ക​ട പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ഇ​ൻ​ക്വ​സ്റ്റ് ഉ​ൾ​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. കു​ടും​ബ​പ​ര​മാ​യ ചി​ല പ്ര​ശ്ന​ങ്ങ​ളെ തു​ട​ർ​ന്ന് നി​ഷാ​ന്ത് മാ​ന​സി​ക ബു​ദ്ധി​മു​ട്ടു​ക​ൾ അ​നു​ഭ​വി​ച്ചി​രു​ന്ന​തി​നെ​തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്നു​വെ​ന്നും ബ​ന്ധു​ക്ക​ൾ അ​റി​യി​ച്ചു. സം​ഭ​വ​ത്തി​ൽ കാ​ട്ടാ​ക്ക​ട പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

District News

കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ യു​വാ​വി​നു പ​രി​ക്ക്

കു​ഴ​ൽ​മ​ന്ദം: കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ യു​വാ​വി​ന് ഗു​രു​ത​ര പ​രി​ക്ക്. കെ​ട്ടി​ട നി​ർ​മാ​ണ തൊ​ഴി​ലാ​ളി​യാ​യ ക​മ്മ​ൻ​കു​ള​ന്പ് വീ​ട്ടി​ൽ രാ​ഹു​ലി (25) നാ​ണ് പ​രി​ക്കേ​റ്റ​ത്. വ​ല​തു​കാ​ലി​ൽ സാ​ര​മാ​യി പ​രി​ക്കേ​റ്റ ഇ​യാ​ളെ ആ​ല​ത്തൂ​ർ താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ഇ​ന്ന​ലെ രാ​വി​ലെ എ​ട്ട​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. വ​ലി​യ​ച്ഛ​ന്‍റെ പ​റ​ന്പി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന നി​ർ​മാ​ണ സാ​മ​ഗ്രി​ക​ൾ എ​ടു​ക്കാ​ൻ പോ​യ​താ​യി​രു​ന്നു രാ​ഹു​ൽ.
പ​റ​ന്പി​നു​ള്ളി​ലേ​ക്ക് ക​യ​റി​യ ഉ​ട​നെ കാ​ട്ടു​പ​ന്നി ഇ​ദ്ദേ​ഹ​ത്തെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ആ​ക്ര​മ​ണ​ത്തി​ൽ രാ​ഹു​ലി​ന്‍റെ വ​ല​തു​കാ​ലി​ൽ സാ​ര​മാ​യ പ​രി​ക്കേ​റ്റു. കാ​ലി​ൽ പ​ത്തു തു​ന്ന​ലു​ക​ളു​ണ്ട്. കൂ​ടാ​തെ മു​ഖ​ത്തും ചെ​റി​യ മു​റി​വു​ക​ളേ​റ്റി​ട്ടു​ണ്ട്. നി​ല​വി​ൽ രാ​ഹു​ൽ അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്ത​താ​യി ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Latest News

Corehub Up